---
title: "ഇരിക്കൂറിൽ മൂന്ന്​ വയസുകാരൻ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു."
english_title: "three-year-old boy fell into a flood and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10651/three-year-old-boy-fell-into-a-flood-and-died"
published_at: "2021-11-14T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190ea6ad386a_IMG-20211114-WA0050.jpg"
keywords: []
---

# ഇരിക്കൂറിൽ മൂന്ന്​ വയസുകാരൻ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു.

> **Lead Summary:** ഇരിക്കൂർ: കണ്ണൂരിൽ മൂന്ന്​ വയസുകാരൻ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു.

## Article Content

ഇരിക്കൂർ: കണ്ണൂരിൽ മൂന്ന്​ വയസുകാരൻ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു.

ഇരിക്കൂർ പെടയങ്കോട് കുഞ്ഞി പള്ളിക്ക് സമീപം താമസിക്കുന്ന പാറമ്മൽ സാജിദിന്‍റെ മകൻ നസൽ(മൂന്ന്​) ആണ്​ വെള്ളക്കെട്ടിൽ വീണ് മരിച്ചത്​

കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി വെള്ളക്കെട്ടിലേക്ക് വീണത്. ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മധ്യേ മരണപ്പെടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10651/three-year-old-boy-fell-into-a-flood-and-died)