---
title: "വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു"
english_title: "commercial gas cillynder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106466/commercial-gas-cillynder"
published_at: "2023-04-01T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427af6007167_acci.jfif"
keywords: []
---

# വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു

> **Lead Summary:** **ന്യൂഡൽഹി:** വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ വില 2,028 രൂപയാകും. അതേസമയം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് 351 രൂപയും ഗാർഹിക സിലിണ്ടറുകളുടെ വില 50 രൂപയും വർധിപ്പിച്ചിരുന്നു. 1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇതോടെ 20124 രൂപയായിരുന്നു. ഗാർഹിക സിലിണ്ടറുകൾക്ക് 2022ൽ നാല് തവണയാണ് വർധിപ്പിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് രാജ്യത്ത് എൽ.പി.ജി വില നിശ്ചയിക്കുന്നത്. വില എല്ലാ മാസവും പുതുക്കി നിശ്ചയിക്കാറുണ്ട്.

## Article Content

**ന്യൂഡൽഹി:** വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ വില 2,028 രൂപയാകും. അതേസമയം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് 351 രൂപയും ഗാർഹിക സിലിണ്ടറുകളുടെ വില 50 രൂപയും വർധിപ്പിച്ചിരുന്നു. 1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇതോടെ 20124 രൂപയായിരുന്നു. ഗാർഹിക സിലിണ്ടറുകൾക്ക് 2022ൽ നാല് തവണയാണ് വർധിപ്പിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് രാജ്യത്ത് എൽ.പി.ജി വില നിശ്ചയിക്കുന്നത്. വില എല്ലാ മാസവും പുതുക്കി നിശ്ചയിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106466/commercial-gas-cillynder)