---
title: "കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെ കേസ്"
english_title: "case against private bus workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106314/case-against-private-bus-workers"
published_at: "2023-03-31T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426976fd41f7_acci.jfif"
keywords: []
---

# കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെ കേസ്

> **Lead Summary:** **പയ്യന്നൂര്‍: **പഴയ ബസ് സ്റ്റാൻ്റിൽ പാർക്കിംഗിനെ ചൊല്ലികെഎസ്ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർമര്‍ദ്ദിച്ചു.ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം. പയ്യന്നൂർ ഡിപ്പോയിലെ പയ്യന്നൂർ – ചെറുപുഴ താബോർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർപുളിങ്ങോം എടവരമ്പ് സ്വദേശി ഷൈജു അബ്രഹാമിനാണ് മർദ്ദനമേറ്റത്.പരാതിയിൽ കണ്ടാലറിയാവുന്ന സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പഴയബസ്റ്റാന്റില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ പൈസകൊടുക്കുന്ന ബസ്റ്റാന്റാണെന്നും കെഎസ്ആര്‍ടിസി ബസ് ഇവിടെ നിര്‍ത്താന്‍ പാടില്ലെന്നും പറഞ്ഞ് രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**പയ്യന്നൂര്‍: **പഴയ ബസ് സ്റ്റാൻ്റിൽ പാർക്കിംഗിനെ ചൊല്ലികെഎസ്ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർമര്‍ദ്ദിച്ചു.ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം. പയ്യന്നൂർ ഡിപ്പോയിലെ പയ്യന്നൂർ – ചെറുപുഴ താബോർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർപുളിങ്ങോം എടവരമ്പ് സ്വദേശി ഷൈജു അബ്രഹാമിനാണ് മർദ്ദനമേറ്റത്.പരാതിയിൽ കണ്ടാലറിയാവുന്ന സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പഴയബസ്റ്റാന്റില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ പൈസകൊടുക്കുന്ന ബസ്റ്റാന്റാണെന്നും കെഎസ്ആര്‍ടിസി ബസ് ഇവിടെ നിര്‍ത്താന്‍ പാടില്ലെന്നും പറഞ്ഞ് രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106314/case-against-private-bus-workers)