---
title: "എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഉല്ലാസയാത്ര, ഊട്ടിയിലേക്കുള്ള യാത്രാമധ്യേ രക്ഷകരായി കണ്ണൂർ റെയിൽവേ പോലീസ്"
english_title: "kannur railway police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106250/kannur-railway-police"
published_at: "2023-03-31T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426801b5745e_news-card.jpg"
keywords: []
---

# എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഉല്ലാസയാത്ര, ഊട്ടിയിലേക്കുള്ള യാത്രാമധ്യേ രക്ഷകരായി കണ്ണൂർ റെയിൽവേ പോലീസ്

> **Lead Summary:** **കണ്ണൂര്‍: എ**സ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം ആഘോഷിക്കാന്‍ ഊട്ടിയിലേക്ക് യാത്ര തിരിച്ച കുട്ടികള്‍ക്ക് രക്ഷകരായത് റെയില്‍വേ പൊലീസ്. കൊല്ലം സ്വദേശികളായ അഞ്ച് വിദ്യാര്‍ത്ഥികളാണ് വഴി പോലും അറിയാതെ ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. കയ്യിലുണ്ടായിരുന്നതാവട്ടെ 2500 രൂപയും കൊല്ലത്തു നിന്നും ട്രെയിന്‍ കയറിയ കുട്ടികള്‍ ചെന്നെത്തിയത് കണ്ണൂരിലും. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നിസാമുദ്ദീന്‍ എക്സ്‌പ്രസില്‍ നിന്നാണ് ഇവരെ കണ്ടെത്തി റെയില്‍വേ പൊലീസ് കണ്ണൂരില്‍ ഇറക്കിയത്. ഇന്നലെ ചാത്തന്നൂര്‍ പൊലീസ് എത്തി കുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിടും.

## Article Content

**കണ്ണൂര്‍: എ**സ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം ആഘോഷിക്കാന്‍ ഊട്ടിയിലേക്ക് യാത്ര തിരിച്ച കുട്ടികള്‍ക്ക് രക്ഷകരായത് റെയില്‍വേ പൊലീസ്. കൊല്ലം സ്വദേശികളായ അഞ്ച് വിദ്യാര്‍ത്ഥികളാണ് വഴി പോലും അറിയാതെ ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. കയ്യിലുണ്ടായിരുന്നതാവട്ടെ 2500 രൂപയും കൊല്ലത്തു നിന്നും ട്രെയിന്‍ കയറിയ കുട്ടികള്‍ ചെന്നെത്തിയത് കണ്ണൂരിലും. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നിസാമുദ്ദീന്‍ എക്സ്‌പ്രസില്‍ നിന്നാണ് ഇവരെ കണ്ടെത്തി റെയില്‍വേ പൊലീസ് കണ്ണൂരില്‍ ഇറക്കിയത്. ഇന്നലെ ചാത്തന്നൂര്‍ പൊലീസ് എത്തി കുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിടും.

പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് യൂണിഫോം മാറി അഞ്ച് പേരും കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. കയ്യില്‍ ആകെ 2500 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. നേരത്തെ പ്ലാന്‍ ചെയ്തത് പോലെ ഊട്ടിയിലേക്ക് പോകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആര്‍ക്കും വഴി അറിയില്ലായിരുന്നു. കണ്ണൂരിലേക്കാണ് ടിക്കറ്റ് എടുത്തത്. ട്രെയിന്‍ പതിനൊന്നരയോടെ കണ്ണൂരില്‍ എത്തിയെങ്കിലും ഇവര്‍ ഇറങ്ങിയില്ല. ചാത്തന്നൂർ പോലീസിന്റെ വിവരത്തെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. ഇവരെ ചൈൽഡ് ലൈനിന് കൈമാറി. കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷൻ എസ് ഐ ജംഷീദ് പി, കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് കെ കെ, സിവിൽ പോലീസ് ഓഫീസർ ജിജേഷ് വി കെ, സുമേഷ് പി കെ, കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ SHO ഉമേഷന്‍ കെ വി എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106250/kannur-railway-police)