---
title: "ആന്തൂർ ഇൻഡസ്ട്രിയൽ പ്ലോട്ട് റോഡ് നവീകരണത്തിന് ഭരണാനുമതിയായി "
english_title: "aanthoor industrial road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106179/aanthoor-industrial-road"
published_at: "2023-03-30T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425a6f728073_acci.jfif"
keywords: []
---

# ആന്തൂർ ഇൻഡസ്ട്രിയൽ പ്ലോട്ട് റോഡ് നവീകരണത്തിന് ഭരണാനുമതിയായി 

> **Lead Summary:** **തളിപ്പറമ്പ്: **ആന്തൂർ നഗരസഭയിലെ ആന്തൂർ ഇൻഡസ്ട്രിയൽ പ്ലോട്ട് റോഡ് നവീകരണത്തിന് ഭരണാനുമതിയായി. 4.59 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾക്കാണ് ഭരണാനുമതിയായത്. ധർമ്മശാല -പറശ്ശിനിക്കടവ് പൊതുമരാമത്ത് റോഡിന്റെ വടക്ക് ഭാഗത്തുള്ള 7 ബ്രാഞ്ച് റോഡുകളും തെക്ക് ഭാഗത്തുള്ള 9 ബ്രാഞ്ച് റോഡുകളുമാണ് നവീകരിക്കുക. റോഡ് 5 മീറ്റർ വീതിയിൽ ടാറിങ്ങും ഇരു സൈഡിലും ഇന്റർലോക്ക് സംവിധാനവും നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകും. ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സൗകര്യവും, സൈഡ് പ്രൊട്ടക്ഷൻ, ക്രാഷ് ബാരിയർ, കോമ്പൗണ്ട് വാൾ എന്നീ സൗകര്യങ്ങളും നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തും. പദ്ധതി നടപ്പിലാകുന്നതോടെ ഇൻഡസ്ട്രിയൽ പ്ലോട്ട് വഴിയുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നും വ്യവസായ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിനും അവിടെ താമസിക്കുന്ന പ്രദേശ വാസികൾക്കും കൂടുതൽ മെച്ചപ്പെട്ട യാത്ര പ്രദാനം ചെയ്യുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **ആന്തൂർ നഗരസഭയിലെ ആന്തൂർ ഇൻഡസ്ട്രിയൽ പ്ലോട്ട് റോഡ് നവീകരണത്തിന് ഭരണാനുമതിയായി. 4.59 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾക്കാണ് ഭരണാനുമതിയായത്. ധർമ്മശാല -പറശ്ശിനിക്കടവ് പൊതുമരാമത്ത് റോഡിന്റെ വടക്ക് ഭാഗത്തുള്ള 7 ബ്രാഞ്ച് റോഡുകളും തെക്ക് ഭാഗത്തുള്ള 9 ബ്രാഞ്ച് റോഡുകളുമാണ് നവീകരിക്കുക. റോഡ് 5 മീറ്റർ വീതിയിൽ ടാറിങ്ങും ഇരു സൈഡിലും ഇന്റർലോക്ക് സംവിധാനവും നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകും. ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സൗകര്യവും, സൈഡ് പ്രൊട്ടക്ഷൻ, ക്രാഷ് ബാരിയർ, കോമ്പൗണ്ട് വാൾ എന്നീ സൗകര്യങ്ങളും നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തും. പദ്ധതി നടപ്പിലാകുന്നതോടെ ഇൻഡസ്ട്രിയൽ പ്ലോട്ട് വഴിയുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നും വ്യവസായ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിനും അവിടെ താമസിക്കുന്ന പ്രദേശ വാസികൾക്കും കൂടുതൽ മെച്ചപ്പെട്ട യാത്ര പ്രദാനം ചെയ്യുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106179/aanthoor-industrial-road)