---
title: "മുത്ത് നബി(സ്വ) മെഗാക്വിസ് ; ഉളിയിൽ മജ്‌ലിസിന് ഇരട്ട കിരീടം"
english_title: "meelad_quiz"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10617/meelad_quiz"
published_at: "2021-11-14T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190b5c7831ab_WhatsApp Image 2021-11-13 at 10.00.05 PM.jpeg"
keywords: []
---

# മുത്ത് നബി(സ്വ) മെഗാക്വിസ് ; ഉളിയിൽ മജ്‌ലിസിന് ഇരട്ട കിരീടം

> **Lead Summary:** മുട്ടം: മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് ജില്ലാ കമ്മിറ്റി മുത്ത് നബി മെഗാ ക്വിസ് സംഘടിപ്പിച്ചു. മുട്ടം ഹസനുൽ ബസരി യിൽ നടന്ന പരിപാടിയിൽ അഞ്ചു വിഭാഗങ്ങളിലായി മത്സരം നടന്നു.

## Article Content

മുട്ടം: മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് ജില്ലാ കമ്മിറ്റി മുത്ത് നബി മെഗാ ക്വിസ് സംഘടിപ്പിച്ചു. മുട്ടം ഹസനുൽ ബസരി യിൽ നടന്ന പരിപാടിയിൽ അഞ്ചു വിഭാഗങ്ങളിലായി മത്സരം നടന്നു.

സിറാജ് മാസ്റ്റർ മത്സരങ്ങൾ നിയന്ത്രിച്ചു. മഴവിൽ ക്ലബ് അപ്പർ പ്രൈമറി വിഭാഗത്തിൽ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉളിയിൽ, സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാട്ടൂൽ, അൽമഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ തളിപ്പറമ്പ് എന്നിങ്ങനെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

മഴവിൽ ക്ലബ് ഹൈ സ്കൂൾ വിഭാഗത്തിൽ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉളിയിൽ, സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാട്ടൂൽ സ്കൂളുകൾ ആദ്യ രണ്ടു സ്ഥാനം നേടി. മറ്റു വിഭാഗങ്ങളിലെ ആദ്യ രണ്ടു സ്ഥാനം നേടിയവർ യഥാക്രമം : ഹയർസെക്കൻഡറി വിഭാഗത്തിൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാട്ടൂൽ, ജി എച്ച് എസ് എസ് കൊയ്യം ( ശ്രീകണ്ഠപുരം), മഴവിൽ സ്ഥാപനങ്ങൾ : ഗരീബ് നവാസ് ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രാപ്പൊയിൽ ( ചെറുപുഴ ), അൽ മഖർ സിദ്റ അക്കാദമി നാടുകാണി (തളിപ്പറമ്പ് ).

സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര ഉദ്ഘാടനം നിർവഹിച്ചു. യഹ്‌യ ഇരിണാവ്, ബഷീർ ഐ, സകരിയ ഒ സി, അബ്ദുൽ ജലീൽ കെ പി, കരീം സഅദി, മുസ്തഫ സഅദി, നജീബ് സഖാഫി എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10617/meelad_quiz)