---
title: "കണ്ണൂരിൽ വൻ ലഹരി മരുന്ന് വേട്ട"
english_title: "drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106116/drugs"
published_at: "2023-03-30T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642555a57c109_images.jfif"
keywords: []
---

# കണ്ണൂരിൽ വൻ ലഹരി മരുന്ന് വേട്ട

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും അഞ്ച് ഗ്രാം എം.ഡി.എം.എ.യും പോലീസ് പിടികൂടി.പോലീസിനെ കണ്ട് കാറും മയക്കുമരുന്നും ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അത്താഴക്കുന്നിലാണ് സംഭവം. രാത്രി കാലപട്രോളിംഗിനിടെ ടൗൺ സ്റ്റേഷൻ പോലീസിനെ കണ്ട് കെ.എൽ.12.കെ.9464 നമ്പർ കാർ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്നും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികൾക്കായി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങി.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ കാറിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും അഞ്ച് ഗ്രാം എം.ഡി.എം.എ.യും പോലീസ് പിടികൂടി.പോലീസിനെ കണ്ട് കാറും മയക്കുമരുന്നും ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അത്താഴക്കുന്നിലാണ് സംഭവം. രാത്രി കാലപട്രോളിംഗിനിടെ ടൗൺ സ്റ്റേഷൻ പോലീസിനെ കണ്ട് കെ.എൽ.12.കെ.9464 നമ്പർ കാർ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്നും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികൾക്കായി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106116/drugs)