---
title: "തളിപ്പറമ്പിൽ വിശ്വാസികൾക്ക് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന റമളാൻ വിരുന്നൊരുക്കി യൂത്ത് ലീഗ് വൈറ്റ് ഗാർഡ്"
english_title: "iftar tent at thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106104/iftar-tent-at-thalipparamb"
published_at: "2023-03-30T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64254661e48a3_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ വിശ്വാസികൾക്ക് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന റമളാൻ വിരുന്നൊരുക്കി യൂത്ത് ലീഗ് വൈറ്റ് ഗാർഡ്

> **Lead Summary:** ഇസ്ലാമിക വിശ്വാസപ്രകാരം മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും കാര്യമാണ്. ഒരു വിശ്വസി മറ്റൊരു വിശ്വസിയെ നോമ്പ് തുറപ്പിക്കുന്നതിലൂടെ ഇരട്ടിനോമ്പിന്റെ പ്രതിഫലമാണ് ലഭിക്കുക. പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും ഇഫ്താർ സംഗമങ്ങൾ സഹായിക്കുന്നു. അതിനാൽ റമളാൻ മാസം എല്ലാ വിധത്തിലും മുസ്ലിംകൾക്ക് ഒരു അനുഗ്രഹീത മാസമാണ്. ആ മാസത്തെ അതിന്റേതായ ഗൗരവത്തിലും വിശ്വാസത്തിലധിഷ്ഠിതമായതുമായ ഒരു കാഴ്ചപ്പാടോടെയാണ് ഒരു കൂട്ടം സമീപിക്കുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് തളിപ്പറമ്പ് മുനിസിപ്പൽ യൂത്ത് ലീഗും വൈറ്റ്ഗാർഡും ഒരുക്കിയ ഇഫ്താർ ടെന്റ്.

## Article Content

ഇസ്ലാമിക വിശ്വാസപ്രകാരം മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും കാര്യമാണ്. ഒരു വിശ്വസി മറ്റൊരു വിശ്വസിയെ നോമ്പ് തുറപ്പിക്കുന്നതിലൂടെ ഇരട്ടിനോമ്പിന്റെ പ്രതിഫലമാണ് ലഭിക്കുക. പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും ഇഫ്താർ സംഗമങ്ങൾ സഹായിക്കുന്നു. അതിനാൽ റമളാൻ മാസം എല്ലാ വിധത്തിലും മുസ്ലിംകൾക്ക് ഒരു അനുഗ്രഹീത മാസമാണ്. ആ മാസത്തെ അതിന്റേതായ ഗൗരവത്തിലും വിശ്വാസത്തിലധിഷ്ഠിതമായതുമായ ഒരു കാഴ്ചപ്പാടോടെയാണ് ഒരു കൂട്ടം സമീപിക്കുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് തളിപ്പറമ്പ് മുനിസിപ്പൽ യൂത്ത് ലീഗും വൈറ്റ്ഗാർഡും ഒരുക്കിയ ഇഫ്താർ ടെന്റ്.

തളിപ്പറമ്പിന്റെ ഹൃദയഭാഗത്ത് ഒരുക്കിയ ഇഫ്തിറാഹ ഇഫ്താർ ടെന്റ് നിരവധി ജനങ്ങൾക്ക് നോമ്പുതുറ സൗകര്യം സാധ്യമാക്കുന്നു. റമളാൻ ഒന്നുമുതൽ ആരംഭിച്ച ഇഫ്താർ ടെന്റ് റമദാൻ മാസം അവസാനിക്കുന്നത് വരെ നീണ്ടുനിൽക്കുന്നു. പുതിയ കാലത്ത് ഒരു സമൂഹത്തെ മുഴുവൻ സംയോജിപ്പിച്ച് ഒരു മാസത്തോളം ഒരു ജനതക്ക് വിരുന്നൊരുക്കുക എന്നത് വളരെ സാമ്പത്തിക ചെലവുള്ളതും കഠിനപ്രയത്നം ആവശ്യമുള്ളതും തന്നെയാണ്. എന്നാൽ ഇവയെയൊക്കെ ഏകോപിപ്പിച്ച് കൊണ്ടുള്ള തളിപ്പറമ്പിലെ ഇഫ്തിറാഹാ ടെന്റ് അതിഥി തൊഴിലാളികൾ, ദൂരെ യാത്രകൾ ചെയ്യുന്നവർ, നോമ്പ് മുറിക്കാൻ സമയത്ത് വീട്ടിലെത്താൻ കഴിയാത്ത യാത്രക്കാർ, കച്ചവടക്കാർ, നിർധനർ എന്നിവർക്ക് വലിയൊരു മുതൽ കൂട്ട് തന്നെയാണ്. ദിവസേന 200ൽ പരം ആളുകൾക്കാണ് ഈ ടെന്റ് ആശ്വാസം പകരുന്നത്.

ഉദാരമനസ്കരായ നിരവധി പേരുടെ സഹായം കൊണ്ടാണ് ക്യാമ്പ് ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. ഒരു ദിവസത്തെ ഇഫ്താർ വിരുന്നൊരുക്കാൻ ഏകദേശം ഏഴായിരത്തോളം രൂപ ചിലവ് വരും. കൂടാതെ പലരും ടെന്റിലേക്ക് ആവശ്യമായ പലഹാരങ്ങളും പഴവർഗങ്ങളും സൗജന്യമായി എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്. ഇത്തരം സുമനസ്സുകളുടെ സഹകരണം തന്നെയാണ് ഇതുപോലുള്ള സംഗമങ്ങളുടെ വിജയത്തിന് മുതൽക്കൂട്ട്. നോമ്പുകാലത്തെ ക്ഷീണം മറന്ന് ഈ പുണ്യ പ്രവർത്തിക്കായി യൂത്ത് ലീഗ് പ്രവർത്തകരും വൈറ്റ് ഗാർഡിന്റെ വളണ്ടിയർമാരും വൈകുന്നേരം മുതൽ തന്നെ ടെന്റിൽ എത്തും.

ചീഫ് കോർഡിനേറ്റർ ഹനീഫ മദ്റസ,തളിപ്പറമ്പ മന്ധലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അഷ്റഫ് ബപ്പു , മണ്ഡലം വൈറ്റ് ഗാർഡ് കോർഡിനേറ്റർ ജാഫർ ഓലിയൻ , യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി, ടെന്റ് കോർഡിനേറ്റർമാരായ ഷക്കീർ പുളിമ്പറമ്പ അഷീർ പി വി , ഷുഹൈബ് കുപ്പം തുടങ്ങിയവരുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്ന മീറ്റിന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ പ്രസിഡണ്ട് കെ പി നൗഷാദ് ജനറൽ സെക്രട്ടറി എൻ എ സിദ്ധിഖിന്റെയും നേതൃത്വത്തിലുള്ള യൂത്ത് ലീഗ് പ്രവർത്തകരുടെയും പൂർണ്ണ പിന്തുണ ഉള്ളതിനാൽ ടെന്റ് വിജയകരമായി നടത്തി കൊണ്ട് പോകുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106104/iftar-tent-at-thalipparamb)