---
title: "നിയന്ത്രണം വിട്ട ടിപ്പർ ലോറി പാലത്തിന്റെ കൈവരികൾ തകർത്തു പുഴയിലേക്ക് മറിഞ്ഞു"
english_title: "lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/106070/lorry-accident"
published_at: "2023-03-30T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425271c4b4da_news-card.jpg"
keywords: []
---

# നിയന്ത്രണം വിട്ട ടിപ്പർ ലോറി പാലത്തിന്റെ കൈവരികൾ തകർത്തു പുഴയിലേക്ക് മറിഞ്ഞു

> **Lead Summary:** **എടൂർ:** പേരാവൂരിലേക്ക് പോവുകയായിരുന്നു കെ കെ ഗ്രൂപ്പിന്റെ ടിപ്പർ ലോറിയാണ് ഇന്ന് രാവിലെ എടൂർ ആനപ്പന്തി റോഡിൽ വെമ്പുഴ പാലത്തിന്റെ കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞത്. ഇതേ തുടർന്ന് എടൂർ ആനപ്പന്തി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂർ സ്വദേശിയായ ഡ്രൈവർ വിനോദ് നിസാര പരുകികളോടെ രക്ഷപ്പെട്ടു. പുതുതായി പണിതീർക്കുന്ന എടൂർ പാറത്തിൻകടവ് റോഡിലെ വീതി കുറഞ്ഞ പഴയ പാലമാണ് അപകടകാരണം. എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ലോറി പുഴയിലേക്ക് മറിഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു.

## Article Content

**എടൂർ:** പേരാവൂരിലേക്ക് പോവുകയായിരുന്നു കെ കെ ഗ്രൂപ്പിന്റെ ടിപ്പർ ലോറിയാണ് ഇന്ന് രാവിലെ എടൂർ ആനപ്പന്തി റോഡിൽ വെമ്പുഴ പാലത്തിന്റെ കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞത്. ഇതേ തുടർന്ന് എടൂർ ആനപ്പന്തി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂർ സ്വദേശിയായ ഡ്രൈവർ വിനോദ് നിസാര പരുകികളോടെ രക്ഷപ്പെട്ടു. പുതുതായി പണിതീർക്കുന്ന എടൂർ പാറത്തിൻകടവ് റോഡിലെ വീതി കുറഞ്ഞ പഴയ പാലമാണ് അപകടകാരണം. എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ലോറി പുഴയിലേക്ക് മറിഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/106070/lorry-accident)