---
title: "ധർമ്മശാല പട്ടയപ്രശ്‍നത്തിന് പരിഹാരമായി; 135 കുടുംബങ്ങൾക്ക് സ്ഥിര പട്ടയം നൽകുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി"
english_title: "meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105968/meeting"
published_at: "2023-03-29T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64242678dd53a_acci.jfif"
keywords: []
---

# ധർമ്മശാല പട്ടയപ്രശ്‍നത്തിന് പരിഹാരമായി; 135 കുടുംബങ്ങൾക്ക് സ്ഥിര പട്ടയം നൽകുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

> **Lead Summary:** **തളിപ്പറമ്പ്: **മോറാഴ വില്ലേജിലെ ധർമ്മശാല പട്ടയ പ്രശ്നത്തിന് പരിഹാരമായി. പ്രദേശത്തെ 135 കുടുംബങ്ങൾക്ക് സ്ഥിര പട്ടയം നൽകുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മോറാഴ വില്ലേജിൽ 1958ൽ 28 പേർക്ക് ഒരു ഏക്കർ വീതം ഭൂമി നൽകി താത്കാലിക പട്ടയം അനുവദിച്ചിരുന്നു. ഇവർ ഈ ഭൂമിയിൽ വീടുവച്ച് താമസിച്ചുവരികയാണ്. ഇപ്പോൾ ഈ ഭൂമിക്ക് 135 അവകാശികളുണ്ട്. ഇവർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക് ഇടപാട് നടത്തുന്നതിനോ സാധിക്കാത്ത സാഹചര്യമായിരുന്നു. നിലവിലെ മുൻസിപ്പൽ ചട്ടപ്രകാരം കൈവശമുള്ള മുഴുവൻ ഭൂമിയും പതിച്ചു നൽകാനും സാധിക്കുമായിരുന്നില്ല. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന ഘട്ടത്തിൽ എം വി ഗോവിന്ദൻ മാസ്റ്ററുടെ ശ്രദ്ധയിൽ വരികയും പ്രദേശവാസികളുടെ പ്രശ്‍നം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ നടത്തുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ രാജനുമായി ചർച്ചകൾ നടത്തുകയും യോഗത്തിൽ പ്രശ്‍നം പരിഹരിക്കാൻ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. മന്ത്രിയുടെ പ്രത്യേക ഇടപെടൽ കൂടി നടന്നതിന്റെ തുടർച്ചയായാണ് മന്ത്രി സഭ യോഗം വിഷയം ചർച്ച ചെയ്ത് 1995 ലെ മുനിസിപ്പൽ-കോർപറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടം 21 പ്രകാരം പ്രത്യേക കേസായി പരിഗണിച്ചാണ് 135 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള തീരുമാനം മന്ത്രി സഭാ യോഗം കെെക്കൊണ്ടത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നതാണ് ഇടതുപക്ഷ സർക്കാർ നയമെന്നും സ്വന്തമായി ഭൂമി ഇല്ലാത്തവരെ ഭൂമിയുടെ അവകാശികളാക്കുകയും കിടപ്പാടം ഇല്ലാത്തവർക്ക് സ്വന്തമായി വീട് നിർമിച്ചു നൽകുക എന്നതുമാണ് സർക്കാർ നിലപാടെന്നും എം വി ഗോവിന്ദൻമാസ്റ്റർ എം എൽ എ പറഞ്ഞു. ഇത്തരത്തിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഭൂ പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**തളിപ്പറമ്പ്: **മോറാഴ വില്ലേജിലെ ധർമ്മശാല പട്ടയ പ്രശ്നത്തിന് പരിഹാരമായി. പ്രദേശത്തെ 135 കുടുംബങ്ങൾക്ക് സ്ഥിര പട്ടയം നൽകുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മോറാഴ വില്ലേജിൽ 1958ൽ 28 പേർക്ക് ഒരു ഏക്കർ വീതം ഭൂമി നൽകി താത്കാലിക പട്ടയം അനുവദിച്ചിരുന്നു. ഇവർ ഈ ഭൂമിയിൽ വീടുവച്ച് താമസിച്ചുവരികയാണ്. ഇപ്പോൾ ഈ ഭൂമിക്ക് 135 അവകാശികളുണ്ട്. ഇവർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക് ഇടപാട് നടത്തുന്നതിനോ സാധിക്കാത്ത സാഹചര്യമായിരുന്നു. നിലവിലെ മുൻസിപ്പൽ ചട്ടപ്രകാരം കൈവശമുള്ള മുഴുവൻ ഭൂമിയും പതിച്ചു നൽകാനും സാധിക്കുമായിരുന്നില്ല. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന ഘട്ടത്തിൽ എം വി ഗോവിന്ദൻ മാസ്റ്ററുടെ ശ്രദ്ധയിൽ വരികയും പ്രദേശവാസികളുടെ പ്രശ്‍നം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ നടത്തുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ രാജനുമായി ചർച്ചകൾ നടത്തുകയും യോഗത്തിൽ പ്രശ്‍നം പരിഹരിക്കാൻ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. മന്ത്രിയുടെ പ്രത്യേക ഇടപെടൽ കൂടി നടന്നതിന്റെ തുടർച്ചയായാണ് മന്ത്രി സഭ യോഗം വിഷയം ചർച്ച ചെയ്ത് 1995 ലെ മുനിസിപ്പൽ-കോർപറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടം 21 പ്രകാരം പ്രത്യേക കേസായി പരിഗണിച്ചാണ് 135 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള തീരുമാനം മന്ത്രി സഭാ യോഗം കെെക്കൊണ്ടത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നതാണ് ഇടതുപക്ഷ സർക്കാർ നയമെന്നും സ്വന്തമായി ഭൂമി ഇല്ലാത്തവരെ ഭൂമിയുടെ അവകാശികളാക്കുകയും കിടപ്പാടം ഇല്ലാത്തവർക്ക് സ്വന്തമായി വീട് നിർമിച്ചു നൽകുക എന്നതുമാണ് സർക്കാർ നിലപാടെന്നും എം വി ഗോവിന്ദൻമാസ്റ്റർ എം എൽ എ പറഞ്ഞു. ഇത്തരത്തിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഭൂ പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105968/meeting)