---
title: "പയ്യന്നൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ ഷട്ടർ തകർത്ത് മോഷണം: സാധനങ്ങളും പണവും കവർന്നു"
english_title: "theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105967/theft"
published_at: "2023-03-29T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424251cbf5e2_news-card.jpg"
keywords: []
---

# പയ്യന്നൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ ഷട്ടർ തകർത്ത് മോഷണം: സാധനങ്ങളും പണവും കവർന്നു

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂർപുതിയ ബസ് സ്റ്റാൻ്റ് നഗരസഭാ ഓഫീസിന് സമീപം വ്യാപാര സ്ഥാപനങ്ങളിൽപരക്കെ മോഷണം. നഗരസഭാ കാര്യാലയത്തി ടുത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയഹോട്ടൽ, മുട്ടത്തെ എസ്.കെ പി .ഷിബിലിയുടെ റോയൽ ഇലക്ട്രിക്കൽസ്, കടന്നപ്പള്ളി സ്വദേശിഹാഷിമിൻ്റെ റോയൽ കർട്ടൻസ്, കവ്വായിയിലെ യാസീം സിയാലിയുടെ ഉടമസ്ഥതയിലുള്ള ഫർണിഷിംഗ് കർട്ടൻ സെൻ്റർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.ഇന്ന് പുലർച്ചെ യാണ് സംഭവം. ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ റോയൽ ഇലക്ട്രിക്കൽസിൽ നിന്ന് 30 കിലോ ചെമ്പ് കമ്പിയും മേശവലിപ്പിൽ സൂക്ഷിച്ച അയ്യായിരം രൂപയും കവർന്നു.തൊട്ടടുത്ത റോയൽ കർട്ടൻസിൽ നിന്നും സാധനങ്ങൾ കടത്തി കൊണ്ടുപോയി. സമീപത്തെ ഫർണിഷിംഗ് സെൻ്ററിൻ്റെ പാർശ്വഭാഗത്തെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് കവർച്ചാ ശ്രമം നടത്തിയെങ്കിലും സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കുടുംബശ്രീ ഹോട്ടലിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയമോഷ്ടാക്കൾ മേശ തകർത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 500 രൂപയുടെ നാണയങ്ങൾ കവർന്നു. കടഉടമകൾ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫർണിഷിംഗ് കർട്ടൻ സെൻ്റർ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്നും പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നതെന്ന് വ്യക്തമാക്കുന്ന മോഷണസംഘത്തിലെ മൂന്ന് പേരുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് എസ്.ഐ.എം.വി.ഷീജുവിൻ്റെ നേതൃത്വത്തിൽപോലീസ് അന്വേഷണം ഊർജിതമാക്കി. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധിക്കും. അതേ സമയം മോഷ്ടാക്കൾ പൂജ നടത്തിയ ശേഷമാണ് കവർച്ച നടത്തിയതെന്ന സൂചനകൾ പുറത്തുവന്നു.നഗരസഭാ കാര്യാലയത്തിനടുത്ത തോടിലെ കോൺക്രീറ്റ് ബീമിൽ കരിങ്കല്ലിൽ മാല ചാർത്തി മറ്റ് പൂജാ സാധനങ്ങളും വെച്ച് പൂജ നടത്തിയതും പോലീസ് തെരച്ചലിൽ കണ്ടെത്തിയിട്ടുണ്ട്.

## Article Content

**പയ്യന്നൂർ: **പയ്യന്നൂർപുതിയ ബസ് സ്റ്റാൻ്റ് നഗരസഭാ ഓഫീസിന് സമീപം വ്യാപാര സ്ഥാപനങ്ങളിൽപരക്കെ മോഷണം. നഗരസഭാ കാര്യാലയത്തി ടുത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയഹോട്ടൽ, മുട്ടത്തെ എസ്.കെ പി .ഷിബിലിയുടെ റോയൽ ഇലക്ട്രിക്കൽസ്, കടന്നപ്പള്ളി സ്വദേശിഹാഷിമിൻ്റെ റോയൽ കർട്ടൻസ്, കവ്വായിയിലെ യാസീം സിയാലിയുടെ ഉടമസ്ഥതയിലുള്ള ഫർണിഷിംഗ് കർട്ടൻ സെൻ്റർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.ഇന്ന് പുലർച്ചെ യാണ് സംഭവം. ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ റോയൽ ഇലക്ട്രിക്കൽസിൽ നിന്ന് 30 കിലോ ചെമ്പ് കമ്പിയും മേശവലിപ്പിൽ സൂക്ഷിച്ച അയ്യായിരം രൂപയും കവർന്നു.തൊട്ടടുത്ത റോയൽ കർട്ടൻസിൽ നിന്നും സാധനങ്ങൾ കടത്തി കൊണ്ടുപോയി. സമീപത്തെ ഫർണിഷിംഗ് സെൻ്ററിൻ്റെ പാർശ്വഭാഗത്തെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് കവർച്ചാ ശ്രമം നടത്തിയെങ്കിലും സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കുടുംബശ്രീ ഹോട്ടലിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയമോഷ്ടാക്കൾ മേശ തകർത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 500 രൂപയുടെ നാണയങ്ങൾ കവർന്നു. കടഉടമകൾ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫർണിഷിംഗ് കർട്ടൻ സെൻ്റർ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്നും പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നതെന്ന് വ്യക്തമാക്കുന്ന മോഷണസംഘത്തിലെ മൂന്ന് പേരുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് എസ്.ഐ.എം.വി.ഷീജുവിൻ്റെ നേതൃത്വത്തിൽപോലീസ് അന്വേഷണം ഊർജിതമാക്കി. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധിക്കും. അതേ സമയം മോഷ്ടാക്കൾ പൂജ നടത്തിയ ശേഷമാണ് കവർച്ച നടത്തിയതെന്ന സൂചനകൾ പുറത്തുവന്നു.നഗരസഭാ കാര്യാലയത്തിനടുത്ത തോടിലെ കോൺക്രീറ്റ് ബീമിൽ കരിങ്കല്ലിൽ മാല ചാർത്തി മറ്റ് പൂജാ സാധനങ്ങളും വെച്ച് പൂജ നടത്തിയതും പോലീസ് തെരച്ചലിൽ കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105967/theft)