---
title: "അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകി തളിപ്പറമ്പ് നഗരസഭ ബജറ്റ്, മാലിന്യ സംസ്കരണം ഉൾപ്പെടെ മറ്റു മേഖലകൾക്കും പ്രഥമ പരിഗണന"
english_title: "thalipparamb budget"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105913/thalipparamb-budget"
published_at: "2023-03-29T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423f275bef0e_news-card.jpg"
keywords: []
---

# അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകി തളിപ്പറമ്പ് നഗരസഭ ബജറ്റ്, മാലിന്യ സംസ്കരണം ഉൾപ്പെടെ മറ്റു മേഖലകൾക്കും പ്രഥമ പരിഗണന

> **Lead Summary:** **തളിപ്പറമ്പ്: **അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിക്കും പ്രാധാന്യം നൽകി തളിപ്പറമ്പ് നഗരസഭാ ബജറ്റ്. തളിപ്പറമ്പ് നഗരസഭ ഓഫീസ് കോമ്പൗണ്ടിനകത്ത് പുതിയ അത്യാധുനിക ഓഡിറ്റോറിയവും ഷോപ്പിംഗ് കോംപ്ലക്സും കോൺഫറൻസ് ഹാളും നിർമ്മിക്കാൻ 5 കോടി രൂപ വകയിരുത്തി. കാക്കാത്തോട് മലയോര ബസ്റ്റാൻ്റിൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് 3 കോടി രൂപയും വകയിരുത്തി. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഇന്ന് രാവിലെ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിർദ്ദേശങ്ങൾ. ദേശീയപാതയോരത്ത് പകൽ വിശ്രമകേന്ദ്രത്തിന് ആറ് ലക്ഷവും വെയിറ്റിംഗ് ഷെൽട്ടർ നവീകരണത്തിന് 15 ലക്ഷം രൂപയും അനുവദിച്ചു. ബസ്റ്റാൻ്റ് കോംപ്ലക്സിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 22 ലക്ഷം രൂപയും നഗരസഭാ ഓഫീസിനെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്താൻ ആറ് ലക്ഷവും വകയിരുത്തി. ട്രഞ്ചിംഗ് ഗ്രൗണ്ട് നവീകരണത്തിന് 84 ലക്ഷം, പാളയാട് മലിനജല പ്ലാൻ്റ് ശേഷി വർദ്ധിപ്പിക്കാൻ 1.5 കോടി, റോഡ് നിർമ്മാണത്തിന് 2.2 കോടി, ഡ്രെയിനേജ് നിർമ്മാണം 7 കോടി, അമൃത് കുടിവെള്ള പദ്ധതിക്ക് 6 കോടി, തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ 40 ലക്ഷം, സോളാർ സിസ്റ്റം ഓൺ ഗ്രിഡ് ആക്കാൻ 1.35 കോടിയും നിക്കി വെച്ചു. ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ ബിസിനസ് സെൻറർ ആരംഭിക്കാൻ 20 ലക്ഷവും നീക്കി വെച്ചു. ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തും ജില്ലയിൽ ഒന്നാം സ്ഥാനത്തുമാണെന്ന് പ്രഖ്യാപിച്ചാണ് വൈസ് ചെയർമാൻ ബജറ്റ് വായിച്ചു തുടങ്ങിയത്. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് ഗതിവേഗം കൂട്ടുന്ന ഒട്ടനവധി നിർദ്ദേശങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഭരണപക്ഷ അംഗങ്ങൾ ചർച്ചയിൽ പറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് ബജററുകളുടെ തനിയാവർത്തനമാണ് ബജറ്റെന്നും പുതിയ നിർദ്ദേശങ്ങൾ ഇല്ലെന്നും പ്രതിപക്ഷം വിമർശിച്ചു. എം.കെ.ഷ ബിത, പി.പി.മുഹമ്മദ് നിസാർ, പി.സി.നസീർ, കെ.രമേശൻ, സി.പി.മനോജ്, പി.റജുല, ഒ.സുഭാഗ്യം, പി.ഗോപിനാഥൻ, കെ.എം.ലത്തീഫ്, പി.വി.സുരേഷ്, കെ.വത്സരാജൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്: **അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിക്കും പ്രാധാന്യം നൽകി തളിപ്പറമ്പ് നഗരസഭാ ബജറ്റ്. തളിപ്പറമ്പ് നഗരസഭ ഓഫീസ് കോമ്പൗണ്ടിനകത്ത് പുതിയ അത്യാധുനിക ഓഡിറ്റോറിയവും ഷോപ്പിംഗ് കോംപ്ലക്സും കോൺഫറൻസ് ഹാളും നിർമ്മിക്കാൻ 5 കോടി രൂപ വകയിരുത്തി. കാക്കാത്തോട് മലയോര ബസ്റ്റാൻ്റിൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് 3 കോടി രൂപയും വകയിരുത്തി. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഇന്ന് രാവിലെ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിർദ്ദേശങ്ങൾ. ദേശീയപാതയോരത്ത് പകൽ വിശ്രമകേന്ദ്രത്തിന് ആറ് ലക്ഷവും വെയിറ്റിംഗ് ഷെൽട്ടർ നവീകരണത്തിന് 15 ലക്ഷം രൂപയും അനുവദിച്ചു. ബസ്റ്റാൻ്റ് കോംപ്ലക്സിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 22 ലക്ഷം രൂപയും നഗരസഭാ ഓഫീസിനെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്താൻ ആറ് ലക്ഷവും വകയിരുത്തി. ട്രഞ്ചിംഗ് ഗ്രൗണ്ട് നവീകരണത്തിന് 84 ലക്ഷം, പാളയാട് മലിനജല പ്ലാൻ്റ് ശേഷി വർദ്ധിപ്പിക്കാൻ 1.5 കോടി, റോഡ് നിർമ്മാണത്തിന് 2.2 കോടി, ഡ്രെയിനേജ് നിർമ്മാണം 7 കോടി, അമൃത് കുടിവെള്ള പദ്ധതിക്ക് 6 കോടി, തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ 40 ലക്ഷം, സോളാർ സിസ്റ്റം ഓൺ ഗ്രിഡ് ആക്കാൻ 1.35 കോടിയും നിക്കി വെച്ചു. ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ ബിസിനസ് സെൻറർ ആരംഭിക്കാൻ 20 ലക്ഷവും നീക്കി വെച്ചു. ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തും ജില്ലയിൽ ഒന്നാം സ്ഥാനത്തുമാണെന്ന് പ്രഖ്യാപിച്ചാണ് വൈസ് ചെയർമാൻ ബജറ്റ് വായിച്ചു തുടങ്ങിയത്. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് ഗതിവേഗം കൂട്ടുന്ന ഒട്ടനവധി നിർദ്ദേശങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഭരണപക്ഷ അംഗങ്ങൾ ചർച്ചയിൽ പറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് ബജററുകളുടെ തനിയാവർത്തനമാണ് ബജറ്റെന്നും പുതിയ നിർദ്ദേശങ്ങൾ ഇല്ലെന്നും പ്രതിപക്ഷം വിമർശിച്ചു. എം.കെ.ഷ ബിത, പി.പി.മുഹമ്മദ് നിസാർ, പി.സി.നസീർ, കെ.രമേശൻ, സി.പി.മനോജ്, പി.റജുല, ഒ.സുഭാഗ്യം, പി.ഗോപിനാഥൻ, കെ.എം.ലത്തീഫ്, പി.വി.സുരേഷ്, കെ.വത്സരാജൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105913/thalipparamb-budget)