---
title: "പന്നിയൂരിൽ തെരുവ് നായ ശല്യം തടയാൻ പഞ്ചായത്ത് അധികൃതർ ഇടപെടണം: പന്നിയൂർ മുസ്ലിം ലീഗ് കമ്മിറ്റി"
english_title: "panniyoor muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105912/panniyoor-muslim-league"
published_at: "2023-03-29T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423f1aa3ea78_news-card.jpg"
keywords: []
---

# പന്നിയൂരിൽ തെരുവ് നായ ശല്യം തടയാൻ പഞ്ചായത്ത് അധികൃതർ ഇടപെടണം: പന്നിയൂർ മുസ്ലിം ലീഗ് കമ്മിറ്റി

> **Lead Summary:** **കുറുമാത്തൂർ : **പന്നിയൂരിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം, ഇന്നലെ ഉച്ചയോടെ രാമൻചിറയിലെ ജലീലിന്റെ ആടിനെയും കോഴിയേയും അക്രമിച്ചു, അത് കഴിഞ്ഞ് ടി ഫാത്തിമയുടെ താറാവിനെ അക്രമിക്കുന്നതിൽ രക്ഷപ്പെടുത്താൻ പോയ ഫാത്തിമയെ മുഖത്ത് കടിക്കുകയും അവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തെരുവ് നായ ശല്യ തടയാൻ പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് പന്നിയൂർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മായിന്റെ അദ്ധ്യക്ഷതയിൽ ആലിക്കുഞ്ഞി പന്നിയൂർ ഉദ്ഘാടനം ചെയ്തു നാസർ പന്നിയൂർ ,ടി പി സഈദ്, ബി ഹാരിസ്, പി ഫാറൂഖ് സംസാരിച്ചു സി മുഹമ്മദ് കുഞ്ഞി സ്വാഗതവും KK സിയാദ് നന്ദിയും പറഞ്ഞു

## Article Content

**കുറുമാത്തൂർ : **പന്നിയൂരിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം, ഇന്നലെ ഉച്ചയോടെ രാമൻചിറയിലെ ജലീലിന്റെ ആടിനെയും കോഴിയേയും അക്രമിച്ചു, അത് കഴിഞ്ഞ് ടി ഫാത്തിമയുടെ താറാവിനെ അക്രമിക്കുന്നതിൽ രക്ഷപ്പെടുത്താൻ പോയ ഫാത്തിമയെ മുഖത്ത് കടിക്കുകയും അവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തെരുവ് നായ ശല്യ തടയാൻ പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് പന്നിയൂർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മായിന്റെ അദ്ധ്യക്ഷതയിൽ ആലിക്കുഞ്ഞി പന്നിയൂർ ഉദ്ഘാടനം ചെയ്തു നാസർ പന്നിയൂർ ,ടി പി സഈദ്, ബി ഹാരിസ്, പി ഫാറൂഖ് സംസാരിച്ചു സി മുഹമ്മദ് കുഞ്ഞി സ്വാഗതവും KK സിയാദ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105912/panniyoor-muslim-league)