---
title: "ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു"
english_title: "lakshadweep mp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105903/lakshadweep-mp"
published_at: "2023-03-29T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423ec58382d0_acci.jfif"
keywords: []
---

# ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി: **ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ഉത്തരവ് ലോക്സഭ സെക്രട്ടേറിയറ്റ് പിന്‍വലിച്ചു. സെക്രട്ടേറിയറ്റിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ഉത്തരവിറങ്ങിയത്. വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിന് പിന്നാലെയും അയോഗ്യത പിന്‍വലിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

## Article Content

**ന്യൂഡല്‍ഹി: **ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ഉത്തരവ് ലോക്സഭ സെക്രട്ടേറിയറ്റ് പിന്‍വലിച്ചു. സെക്രട്ടേറിയറ്റിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ഉത്തരവിറങ്ങിയത്. വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിന് പിന്നാലെയും അയോഗ്യത പിന്‍വലിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105903/lakshadweep-mp)