---
title: "ലഹരി മാഫിയകളെ ചോദ്യം ചെയ്തതിലുള്ള വിരോധം: തലശ്ശേരി ഇരട്ടക്കൊലപാതക കേസിൽ മൂന്നാം പ്രതിയുടെ ജാമ്യ ഹർജി തള്ളി"
english_title: "thalassery murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105901/thalassery-murder"
published_at: "2023-03-29T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423ebe771417_news-card.jpg"
keywords: []
---

# ലഹരി മാഫിയകളെ ചോദ്യം ചെയ്തതിലുള്ള വിരോധം: തലശ്ശേരി ഇരട്ടക്കൊലപാതക കേസിൽ മൂന്നാം പ്രതിയുടെ ജാമ്യ ഹർജി തള്ളി

> **Lead Summary:** **തലശ്ശേരി : **ധർമ്മടം പോലീസ് പരിധിയിലെ കൊടുവള്ളിയിൽ നടന്ന ഇരട്ട കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മൂന്നാം പ്രതി നവീൻ നൽകിയ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി വീണ്ടും തള്ളി. ലഹരി മാഫിയകളെ ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം കൊടുവള്ളി ചിറമ്മലിലെ ത്രിവർണ്ണയിൽ ഖാലിദ്, സഹോദരി ഭർത്താവും സി.പി.എം.പ്രവർത്തകനുമായ പൂവ്വനാഴി ഷമീർ എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിൽ നമ്പ്യാർ പീടികക്കടുത്തുള്ള വണ്ണത്താൻ വീട്ടിൽ കെ.നവീൻ നൽകിയ ജാമ്യ ഹജിയാണ് കോടതി തള്ളിയത്. ചിറക്കക്കാവ് ക്ഷേത്രത്തിനടുത്തുള്ള പാറായി സുരേഷ് ബാബു കൊളശ്ശേരി പാറക്കെട്ടിൽ സഹ റാസിൽ മുഹമ്മദ് ഫർഹാൻ ഒന്നാം പ്രതി ബാബുവിൻ്റെ ഭാര്യാസഹോദരൻ മുട്ടങ്ങൽ വീട്ടിൽ ജാക്സൺ വിൻസൻ്റ് പടന്നക്കരയിലെ വാഴയിൽ സജിത്ത് കുമാർ എന്നിവരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾ. സംഭവത്തിൽ സാറാസിൽ ഷാനി ബിനും കുത്തേറ്റ് പരിക്കുണ്ടായിരുന്നു. കഴിഞ്ഞ നവംമ്പർ 23 ന് വൈകീട്ട് വീനസ് കോർണറിൽ സഹകരണാശുപത്രി കാൻ്റീനിന് സമീപം വെച്ചാണ് കേസിന്നാസ്പദമായ സംഭവം.പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസന്വേഷണത്തെപ്രതികൂലമായി ബാധിക്കുമെന്നും ജാമ്യ ഹരജി തള്ളണമെന്നുമാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ.കെ.അജിത്ത് കുമാർ കോടതി മുമ്പാകെ വാദിച്ചത്.

## Article Content

**തലശ്ശേരി : **ധർമ്മടം പോലീസ് പരിധിയിലെ കൊടുവള്ളിയിൽ നടന്ന ഇരട്ട കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മൂന്നാം പ്രതി നവീൻ നൽകിയ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി വീണ്ടും തള്ളി. ലഹരി മാഫിയകളെ ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം കൊടുവള്ളി ചിറമ്മലിലെ ത്രിവർണ്ണയിൽ ഖാലിദ്, സഹോദരി ഭർത്താവും സി.പി.എം.പ്രവർത്തകനുമായ പൂവ്വനാഴി ഷമീർ എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിൽ നമ്പ്യാർ പീടികക്കടുത്തുള്ള വണ്ണത്താൻ വീട്ടിൽ കെ.നവീൻ നൽകിയ ജാമ്യ ഹജിയാണ് കോടതി തള്ളിയത്. ചിറക്കക്കാവ് ക്ഷേത്രത്തിനടുത്തുള്ള പാറായി സുരേഷ് ബാബു കൊളശ്ശേരി പാറക്കെട്ടിൽ സഹ റാസിൽ മുഹമ്മദ് ഫർഹാൻ ഒന്നാം പ്രതി ബാബുവിൻ്റെ ഭാര്യാസഹോദരൻ മുട്ടങ്ങൽ വീട്ടിൽ ജാക്സൺ വിൻസൻ്റ് പടന്നക്കരയിലെ വാഴയിൽ സജിത്ത് കുമാർ എന്നിവരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾ. സംഭവത്തിൽ സാറാസിൽ ഷാനി ബിനും കുത്തേറ്റ് പരിക്കുണ്ടായിരുന്നു. കഴിഞ്ഞ നവംമ്പർ 23 ന് വൈകീട്ട് വീനസ് കോർണറിൽ സഹകരണാശുപത്രി കാൻ്റീനിന് സമീപം വെച്ചാണ് കേസിന്നാസ്പദമായ സംഭവം.പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസന്വേഷണത്തെപ്രതികൂലമായി ബാധിക്കുമെന്നും ജാമ്യ ഹരജി തള്ളണമെന്നുമാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ.കെ.അജിത്ത് കുമാർ കോടതി മുമ്പാകെ വാദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105901/thalassery-murder)