---
title: "നാളത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു"
english_title: "bank strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105854/bank-strike"
published_at: "2023-03-29T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423b09918364_acci.jfif"
keywords: []
---

# നാളത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** **തിരുവനന്തപുരം: **സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചർച്ചയെത്തുടർന്നാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പിൻവലിച്ചത്. കേന്ദ്ര റീജണൽ ലേബർ കമ്മിഷണർ വിളിച്ചുചേർത്ത ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചർച്ചയെത്തുടർന്നാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പിൻവലിച്ചത്. കേന്ദ്ര റീജണൽ ലേബർ കമ്മിഷണർ വിളിച്ചുചേർത്ത ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105854/bank-strike)