---
title: "രാഹുൽവേട്ടയ്ക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം ; പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും"
english_title: "muslim league protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105783/muslim-league-protest"
published_at: "2023-03-28T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422c789b5006_muslim_league.jfif"
keywords: []
---

# രാഹുൽവേട്ടയ്ക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം ; പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കണ്ണൂർ: **രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ഭരണകൂട വേട്ടയ്ക്കെതിരെയും പാർലമെൻറ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിമാനത്താവളങ്ങൾക്ക് മുമ്പിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിനു മുന്നിൽ ഏപ്രിൽ 3 ന് പ്രതിഷേധ സംഗമം നടത്താൻ കണ്ണൂർ, കാസർകോട് ജില്ലകളിലെ മുസ്ലിം ലീഗ് നേതാക്കളുടെയും സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.ഏപ്രിൽ 3 ന് രാവിലെ നടക്കുന്ന പ്രതിഷേധ സംഗമം മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ .കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഓൺലൈനായി ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഹാജി, ജില്ലാ ഭാരവാഹികളായ അഡ്വ. അബ്ദുൽ കരീം ചേലേരി, കല്ലട്ര മാഹിൻ ഹാജി, കെ. ടി. സഹദുള്ള,എ.അബ്ദുറഹിമാൻ ,മഹമൂദ് കടവത്തൂർ,മുനീർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**കണ്ണൂർ: **രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ഭരണകൂട വേട്ടയ്ക്കെതിരെയും പാർലമെൻറ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിമാനത്താവളങ്ങൾക്ക് മുമ്പിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിനു മുന്നിൽ ഏപ്രിൽ 3 ന് പ്രതിഷേധ സംഗമം നടത്താൻ കണ്ണൂർ, കാസർകോട് ജില്ലകളിലെ മുസ്ലിം ലീഗ് നേതാക്കളുടെയും സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.ഏപ്രിൽ 3 ന് രാവിലെ നടക്കുന്ന പ്രതിഷേധ സംഗമം മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ .കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഓൺലൈനായി ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഹാജി, ജില്ലാ ഭാരവാഹികളായ അഡ്വ. അബ്ദുൽ കരീം ചേലേരി, കല്ലട്ര മാഹിൻ ഹാജി, കെ. ടി. സഹദുള്ള,എ.അബ്ദുറഹിമാൻ ,മഹമൂദ് കടവത്തൂർ,മുനീർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105783/muslim-league-protest)