---
title: "കുട്ടികളുടെ ഫോട്ടോ വച്ചുള്ള സ്‌കൂൾ ബോർഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷൻ"
english_title: "advertise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105732/advertise"
published_at: "2023-03-28T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642299dca3562_acci.jfif"
keywords: []
---

# കുട്ടികളുടെ ഫോട്ടോ വച്ചുള്ള സ്‌കൂൾ ബോർഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷൻ

> **Lead Summary:** കുട്ടികളുടെ ഫോട്ടോ വച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മിഷൻ വിലക്കി. മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ചുള്ള ബോർഡുകൾ മറ്റു കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി കമ്മിഷൻ കണ്ടെത്തി. ഇത്തരം ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്കു കമ്മിഷൻ നിർദേശം നൽകി. കമ്മിഷൻ ചെയർപഴ്‌സൻ കെ.വി.മനോജ് കുമാർ, അംഗങ്ങളായ സി.വിജയകുമാർ, പി.പി.ശ്യാമളാദേവി എന്നിവരുടെ ഫുൾബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

കുട്ടികളുടെ ഫോട്ടോ വച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മിഷൻ വിലക്കി. മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ചുള്ള ബോർഡുകൾ മറ്റു കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി കമ്മിഷൻ കണ്ടെത്തി. ഇത്തരം ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്കു കമ്മിഷൻ നിർദേശം നൽകി. കമ്മിഷൻ ചെയർപഴ്‌സൻ കെ.വി.മനോജ് കുമാർ, അംഗങ്ങളായ സി.വിജയകുമാർ, പി.പി.ശ്യാമളാദേവി എന്നിവരുടെ ഫുൾബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105732/advertise)