---
title: "വീട്ടിൽ സൂക്ഷിച്ച 9 ലക്ഷം രൂപയും 21 പവൻ സ്വർണാഭരണങ്ങളും മോഷണം പോയി"
english_title: "gold theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105678/gold-theft"
published_at: "2023-03-28T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64226e0e16793_acci.jfif"
keywords: []
---

# വീട്ടിൽ സൂക്ഷിച്ച 9 ലക്ഷം രൂപയും 21 പവൻ സ്വർണാഭരണങ്ങളും മോഷണം പോയി

> **Lead Summary:** **തളിപ്പറമ്പ്; **വീട്ടിൽ സൂക്ഷിച്ച 9 ലക്ഷം രൂപയും 21 പവൻ സ്വർണാഭരണങ്ങളും മോഷണം പോയി. കൂവേരി ഞണ്ടുമ്പലം ഓലീയന്റകത്ത് ഹൗസിൽ സുഹറയുടെ വീട്ടിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിക്കും 26 തീയതിക്കും ഇടയിൽ മോഷണം പോയത്. ഇവർ കുടുംബസമേതം താമസിക്കുന്ന വീട്ടിലെ രണ്ടു മുറികളിലെ ഷെൽഫുകൾ സൂക്ഷിച്ചതായിരുന്നു സ്വർണവും പണവും. ആരോ താക്കോൽ ഉപയോഗിച്ച് ഷെൽഫ് തുറന്ന് കവർച്ച നടത്തിയെന്ന് പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

## Article Content

**തളിപ്പറമ്പ്; **വീട്ടിൽ സൂക്ഷിച്ച 9 ലക്ഷം രൂപയും 21 പവൻ സ്വർണാഭരണങ്ങളും മോഷണം പോയി. കൂവേരി ഞണ്ടുമ്പലം ഓലീയന്റകത്ത് ഹൗസിൽ സുഹറയുടെ വീട്ടിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിക്കും 26 തീയതിക്കും ഇടയിൽ മോഷണം പോയത്. ഇവർ കുടുംബസമേതം താമസിക്കുന്ന വീട്ടിലെ രണ്ടു മുറികളിലെ ഷെൽഫുകൾ സൂക്ഷിച്ചതായിരുന്നു സ്വർണവും പണവും. ആരോ താക്കോൽ ഉപയോഗിച്ച് ഷെൽഫ് തുറന്ന് കവർച്ച നടത്തിയെന്ന് പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105678/gold-theft)