---
title: "മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭ ആരോഗ്യ ജാഗ്രത ശില്പശാല സംഘടിപ്പിച്ചു"
english_title: "clean thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105671/clean-thalipparamba"
published_at: "2023-03-28T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64226839a2c71_acci.jfif"
keywords: []
---

# മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭ ആരോഗ്യ ജാഗ്രത ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** > വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ മാലിന്യമുക്ത പരിസരത്തിനായും മാലിന്യ മുക്ത തളിപ്പറമ്പിനായും എല്ലാ മേഖലയിലെയും ജനവിഭാഗങ്ങൾ മുന്നിട്ടിറങ്ങണമെന്ന് നഗരസഭാ വൈസ് ചെയ്യർമാൻ കല്ലിങ്കിൽ പത്മനാഭൻ ആഹ്വാനം ചെയ്തു. തളിപ്പറമ്പ് നഗരസഭയിൽ വെച്ച് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന “ആരോഗ്യ ജാഗ്രത 2023 ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ നബീസാ ബീവി അദ്ധ്യക്ഷത വഹിച്ചു. “ആരോഗ്യജാഗ്രത 2023 മഴക്കാലപൂർവ്വ ശുചീകരണം-വലിച്ചെറിയൽ മുക്ത കേരളം-ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിൽ 27/03/2023 തിങ്കളാഴ്ച നടന്ന ശില്പശാല ഉദ്ഘാടന യോഗത്തിൽ നഗരസഭാ ക്ലീൻ സിറ്റി മാനേജർ പ്രകാശൻ എ കെ സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി പി മുഹമ്മദ് നിസാർ, ഷബിത എം കെ,ജില, ഖദീജ കെ പി കൗൺസിലർമാരായ സുഭാഗ്യം,വത്സരാജൻ, നഗരസഭാ സെക്രട്ടറി കെ പി സുബൈർ, രേഖ(സൂപ്രണ്ട്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി),അനീസ(മെഡിക്കൽ ഓഫീസർ) എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു.ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ സഹദേവൻ ശില്പശാല നയിച്ചു.

## Article Content

> വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ മാലിന്യമുക്ത പരിസരത്തിനായും മാലിന്യ മുക്ത തളിപ്പറമ്പിനായും എല്ലാ മേഖലയിലെയും ജനവിഭാഗങ്ങൾ മുന്നിട്ടിറങ്ങണമെന്ന് നഗരസഭാ വൈസ് ചെയ്യർമാൻ കല്ലിങ്കിൽ പത്മനാഭൻ ആഹ്വാനം ചെയ്തു. തളിപ്പറമ്പ് നഗരസഭയിൽ വെച്ച് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന “ആരോഗ്യ ജാഗ്രത 2023 ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ നബീസാ ബീവി അദ്ധ്യക്ഷത വഹിച്ചു. “ആരോഗ്യജാഗ്രത 2023 മഴക്കാലപൂർവ്വ ശുചീകരണം-വലിച്ചെറിയൽ മുക്ത കേരളം-ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിൽ 27/03/2023 തിങ്കളാഴ്ച നടന്ന ശില്പശാല ഉദ്ഘാടന യോഗത്തിൽ നഗരസഭാ ക്ലീൻ സിറ്റി മാനേജർ പ്രകാശൻ എ കെ സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി പി മുഹമ്മദ് നിസാർ, ഷബിത എം കെ,ജില, ഖദീജ കെ പി കൗൺസിലർമാരായ സുഭാഗ്യം,വത്സരാജൻ, നഗരസഭാ സെക്രട്ടറി കെ പി സുബൈർ, രേഖ(സൂപ്രണ്ട്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി),അനീസ(മെഡിക്കൽ ഓഫീസർ) എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു.ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ സഹദേവൻ ശില്പശാല നയിച്ചു.

നഗരസഭാതല ശുചീകരണങ്ങൾ,ഉറവിട മാലിന്യ സംസ്ക്കരണം, ജലാശയമലിനീകരണത്തിനെതിരെയുള്ള ക്യാമ്പയിൻ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നഗരസഭയിൽ ആവിഷ്കരിച്ചു.വിവിധ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, വാർഡ് കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ,ആശാവർക്കർമാർ. കുടുംബശ്രീ പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ, പത്ര മാധ്യമ പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ശില്പശാലയിൽ പങ്കെടുത്തു. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എൻ എസ് കൃഷ്ണൻ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105671/clean-thalipparamba)