---
title: "കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: കണ്ണപുരത്ത് പ്രതിഷേധ പ്രകടനം നടത്തി"
english_title: "congress protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105670/congress-protest"
published_at: "2023-03-28T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642264ed00d72_acci.jfif"
keywords: []
---

# കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: കണ്ണപുരത്ത് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **കണ്ണപുരം :** രാഹുൽ ഗാന്ധിക്കെതിരെയുള്ള ഭരണകൂട ഭീകരതക്കെതിരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്‌ജ്, കാപ്പാടൻ ശശിധരൻ , ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെയും മഹിളാ കോൺഗ്രസ് പ്രവർത്തകരെയും ക്രൂരമായി മർദ്ധിച്ച പോലീസ് നടപടിക്കെതിരെയും കള്ളക്കേസ്സിൽ കുടുക്കി ജയിലിലടക്കുവാനുള്ള നീക്കത്തിനെതിരെയും കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വിജയൻ കൂട്ടിനേഴത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.ബാലറാം, എം.നാരായണൻ , ഗോവിന്ദൻ കരയപ്പാത്ത്, സതീഷ് കടാങ്കോട്ട്, സി. അംബ്രോസ്, പ്രജീഷ് കീഴറ , സന്തോഷ് വള്ളുവൻ കടവ്, കെ.ഷാജിലാൽ, ഷാജി കാവുങ്കൽ, വി.വി.ജയരാജൻ, രാജൻ കാരക്കുന്ന്, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**കണ്ണപുരം :** രാഹുൽ ഗാന്ധിക്കെതിരെയുള്ള ഭരണകൂട ഭീകരതക്കെതിരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്‌ജ്, കാപ്പാടൻ ശശിധരൻ , ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെയും മഹിളാ കോൺഗ്രസ് പ്രവർത്തകരെയും ക്രൂരമായി മർദ്ധിച്ച പോലീസ് നടപടിക്കെതിരെയും കള്ളക്കേസ്സിൽ കുടുക്കി ജയിലിലടക്കുവാനുള്ള നീക്കത്തിനെതിരെയും കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വിജയൻ കൂട്ടിനേഴത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.ബാലറാം, എം.നാരായണൻ , ഗോവിന്ദൻ കരയപ്പാത്ത്, സതീഷ് കടാങ്കോട്ട്, സി. അംബ്രോസ്, പ്രജീഷ് കീഴറ , സന്തോഷ് വള്ളുവൻ കടവ്, കെ.ഷാജിലാൽ, ഷാജി കാവുങ്കൽ, വി.വി.ജയരാജൻ, രാജൻ കാരക്കുന്ന്, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105670/congress-protest)