---
title: "ഗൃഹാങ്കണം പ്രതിമാസ ഗ്രാമീണ കലാസഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു"
english_title: "grihanganam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105592/grihanganam"
published_at: "2023-03-27T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421953cbbde7_acci.jfif"
keywords: []
---

# ഗൃഹാങ്കണം പ്രതിമാസ ഗ്രാമീണ കലാസഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **കലയും സാഹിത്യവും ഓഡിറ്റോറിയങ്ങളിലേക്ക് അരങ്ങേറിയപ്പോള്‍ കല കേവലം ചടങ്ങുകളായി മാറിപ്പോയി എന്നും കലയും സാഹിത്യവും ഗൃഹാങ്കണത്തിലേക്ക് മടങ്ങി വരേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്നും പ്രശസ്ത സീരിയല്‍ നടന്‍ ഇല്ലിക്കെട്ട് നമ്പൂതിരി അഭിപ്രായപ്പെട്ടു. സപര്യ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഗൃഹാങ്കണം പ്രതിമാസ ഗ്രാമീണ കലാസഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലാണ് യഥാര്‍ത്ഥ സാഹിത്യവും കലയും ഉത്ഭവ കേന്ദ്രങ്ങളെന്നും ഇല്ലിക്കെട്ട് നമ്പൂതിരി പറഞ്ഞു. പ്രശസ്ത എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ ഗൃഹാങ്കണം പരിപാടി യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ പ്രശസ്ത കവയിത്രി ആലീസ് തോമസ് വിശിഷ്ടാതിഥി ആയിരുന്നു. സപര്യ സംസ്ഥാന പ്രസിഡന്റ് പ്രാപ്പൊയില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യപ്രവര്‍ത്തകയായ രാജാമണി കുഞ്ഞിമംഗലത്തിന് ഉപഹാരം നല്‍കി. സിമി പെരുമ്പിള്ളിയുടെ നോവല്‍ അകലങ്ങളിലെ ആകാശം, ഷാജി തലോറയുടെ കവിതാസമാഹാരം പ്രണയ ഇലപ്പച്ചകള്‍, ആലീസ് തോമസിന്റെ കവിതാസമാഹാരം നീ എന്റെ സൂര്യന്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുളള കാരാട്ട് എന്ന ഗ്രാമത്തില്‍ രാജാമണിയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയില്‍ കാരാട്ട് ഗ്രാമത്തിലെ മുപ്പതോളം കുട്ടികളടക്കമുളള കലാകാരന്‍ സര്‍ഗസൃഷ്ടികള്‍ അവതരിപ്പിച്ചു.വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കഥ, കവിത എന്നിവയെ വിശകലനം ചെയ്ത് പ്രേമചന്ദ്രന്‍ ചോമ്പാല, ആനന്ദകൃഷ്ണന്‍ എടച്ചേരി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, ശ്രീകുമാര്‍ കോറോം, അജിത് പാട്യം,പുഷ്പജന്‍, രമേശന്‍ മാസ്റ്റര്‍, രമേശന്‍ കെ., ലക്ഷ്മണന്‍ പ്രിയംവദ, ഗീത ടി.വി എന്നിവര്‍ സംസാരിച്ചു. ദിവ്യാംഗരായ അനുദര്‍ശ് ജനന്‍, തങ്കമണി.കെ എന്നിവര്‍ കവിത അവതരിപ്പിച്ചു. കാരാട്ട് വയല്‍ എ.കെ.ജി.വായനാശാല & ഗ്രന്ഥാലയവും സപര്യ സാംസ്‌കാരിക സമിതിയും ചേര്‍ന്നാണ് ഗൃഹാങ്കണം പരിപാടി സംഘടിപ്പിച്ചത്

## Article Content

**തളിപ്പറമ്പ് : **കലയും സാഹിത്യവും ഓഡിറ്റോറിയങ്ങളിലേക്ക് അരങ്ങേറിയപ്പോള്‍ കല കേവലം ചടങ്ങുകളായി മാറിപ്പോയി എന്നും കലയും സാഹിത്യവും ഗൃഹാങ്കണത്തിലേക്ക് മടങ്ങി വരേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്നും പ്രശസ്ത സീരിയല്‍ നടന്‍ ഇല്ലിക്കെട്ട് നമ്പൂതിരി അഭിപ്രായപ്പെട്ടു. സപര്യ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഗൃഹാങ്കണം പ്രതിമാസ ഗ്രാമീണ കലാസഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലാണ് യഥാര്‍ത്ഥ സാഹിത്യവും കലയും ഉത്ഭവ കേന്ദ്രങ്ങളെന്നും ഇല്ലിക്കെട്ട് നമ്പൂതിരി പറഞ്ഞു. പ്രശസ്ത എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ ഗൃഹാങ്കണം പരിപാടി യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ പ്രശസ്ത കവയിത്രി ആലീസ് തോമസ് വിശിഷ്ടാതിഥി ആയിരുന്നു. സപര്യ സംസ്ഥാന പ്രസിഡന്റ് പ്രാപ്പൊയില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യപ്രവര്‍ത്തകയായ രാജാമണി കുഞ്ഞിമംഗലത്തിന് ഉപഹാരം നല്‍കി. സിമി പെരുമ്പിള്ളിയുടെ നോവല്‍ അകലങ്ങളിലെ ആകാശം, ഷാജി തലോറയുടെ കവിതാസമാഹാരം പ്രണയ ഇലപ്പച്ചകള്‍, ആലീസ് തോമസിന്റെ കവിതാസമാഹാരം നീ എന്റെ സൂര്യന്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുളള കാരാട്ട് എന്ന ഗ്രാമത്തില്‍ രാജാമണിയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയില്‍ കാരാട്ട് ഗ്രാമത്തിലെ മുപ്പതോളം കുട്ടികളടക്കമുളള കലാകാരന്‍ സര്‍ഗസൃഷ്ടികള്‍ അവതരിപ്പിച്ചു.വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കഥ, കവിത എന്നിവയെ വിശകലനം ചെയ്ത് പ്രേമചന്ദ്രന്‍ ചോമ്പാല, ആനന്ദകൃഷ്ണന്‍ എടച്ചേരി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, ശ്രീകുമാര്‍ കോറോം, അജിത് പാട്യം,പുഷ്പജന്‍, രമേശന്‍ മാസ്റ്റര്‍, രമേശന്‍ കെ., ലക്ഷ്മണന്‍ പ്രിയംവദ, ഗീത ടി.വി എന്നിവര്‍ സംസാരിച്ചു. ദിവ്യാംഗരായ അനുദര്‍ശ് ജനന്‍, തങ്കമണി.കെ എന്നിവര്‍ കവിത അവതരിപ്പിച്ചു. കാരാട്ട് വയല്‍ എ.കെ.ജി.വായനാശാല & ഗ്രന്ഥാലയവും സപര്യ സാംസ്‌കാരിക സമിതിയും ചേര്‍ന്നാണ് ഗൃഹാങ്കണം പരിപാടി സംഘടിപ്പിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105592/grihanganam)