---
title: "കണ്ണൂർ ഹെഡ് പോസ്റ്റ് മാർച്ചിൽ സംഘർഷം; കോൺഗ്രസ് മാർച്ചിന് നേരെ ലാത്തി ചാർജ്, നിരവധി നേതാക്കൾക്ക് പരിക്ക്"
english_title: "congress march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105548/congress-march"
published_at: "2023-03-27T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64215a52eccf3_news-card.jpg"
keywords: []
---

# കണ്ണൂർ ഹെഡ് പോസ്റ്റ് മാർച്ചിൽ സംഘർഷം; കോൺഗ്രസ് മാർച്ചിന് നേരെ ലാത്തി ചാർജ്, നിരവധി നേതാക്കൾക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ:** രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള കോടതി വിധിയിലും, ഭരണകൂട ഭീകരതയ്ക്കെതിരെയും , ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഹെഡ് പോസ്റ്റാഫിസിലേക്ക് പ്രതിഷേധ മാർച്ചിൽ പ്രതിഷേധമിരമ്പി നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ ന്റെ അദ്ധ്യക്ഷതയിൽ സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നതിനിടയിൽ പ്രവർത്തകരും , പോലീസും തമ്മിൽ ഉന്തും തള്ളുമായി . തുടർന്ന് ജലപീരങ്കി ഉപയോഗിക്കുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉൾപ്പെടെ നിരവധി നേതാക്കൻമാർക്കു o. പ്രവർത്തകർക്കും മർദ്ധനമേറ്റ് പരിക്ക് പറ്റുകയും ചെയ്തു. വനിതാ പ്രവർത്തകരേയും, യുത്ത് കോൺഗ്രസ്സ്, കെ.എസ്.യു നേതാക്കളെയും തല്ലിച്ചതച്ച് അറസ്റ്റ് ചെയ്തതിനെ തിരേയും പോലീസിനെതിരെ കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടയിൽ ചെറു അക്രമവും നടന്നു. പഴയ ബസ് സ്റ്റാൻഡിന്ന് സമീപം റോഡിൽ ടയർ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ഫയർ ഫോഴ്സ് എത്തി തീ അണക്കുകയും ചെയ്തു.

## Article Content

**കണ്ണൂർ:** രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള കോടതി വിധിയിലും, ഭരണകൂട ഭീകരതയ്ക്കെതിരെയും , ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഹെഡ് പോസ്റ്റാഫിസിലേക്ക് പ്രതിഷേധ മാർച്ചിൽ പ്രതിഷേധമിരമ്പി നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ ന്റെ അദ്ധ്യക്ഷതയിൽ സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നതിനിടയിൽ പ്രവർത്തകരും , പോലീസും തമ്മിൽ ഉന്തും തള്ളുമായി . തുടർന്ന് ജലപീരങ്കി ഉപയോഗിക്കുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉൾപ്പെടെ നിരവധി നേതാക്കൻമാർക്കു o. പ്രവർത്തകർക്കും മർദ്ധനമേറ്റ് പരിക്ക് പറ്റുകയും ചെയ്തു. വനിതാ പ്രവർത്തകരേയും, യുത്ത് കോൺഗ്രസ്സ്, കെ.എസ്.യു നേതാക്കളെയും തല്ലിച്ചതച്ച് അറസ്റ്റ് ചെയ്തതിനെ തിരേയും പോലീസിനെതിരെ കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടയിൽ ചെറു അക്രമവും നടന്നു. പഴയ ബസ് സ്റ്റാൻഡിന്ന് സമീപം റോഡിൽ ടയർ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ഫയർ ഫോഴ്സ് എത്തി തീ അണക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105548/congress-march)