---
title: "'ഹരിത'യെ ചൊല്ലി പ്രതിപക്ഷ ബഹളം; ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി"
english_title: "Opposition brawl over 'Haritha'; The Chief Minister indirectly criticized the League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/1055/opposition-brawl-over-haritha-the-chief-minister-indirectly-criticized-the-league"
published_at: "2021-10-04T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615a9dc2919e1_news-card-web-har.jpg"
keywords: []
---

# 'ഹരിത'യെ ചൊല്ലി പ്രതിപക്ഷ ബഹളം; ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

> **Lead Summary:** ഹരിതയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഹരിത വിഷയം ചോദ്യോത്തരവേളയില്‍ ഭരണപക്ഷം ഉന്നയിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

## Article Content

ഹരിതയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഹരിത വിഷയം ചോദ്യോത്തരവേളയില്‍ ഭരണപക്ഷം ഉന്നയിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ആരോപണങ്ങളുള്ള ചോദ്യം വേണ്ടെന്നായിരുന്നു സതീശന്‍റെ നിലപാട്.

എന്നാല്‍ ചോദ്യം റദ്ദാക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. മുസ്ലീം ലീഗിന് എതിരെ പരോക്ഷ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനും ഉയര്‍ത്തി.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ മാറിനില്‍ക്കണം. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/1055/opposition-brawl-over-haritha-the-chief-minister-indirectly-criticized-the-league)