---
title: "തളിപ്പറമ്പില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍"
english_title: "Two arrested with cannabis in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10542/Two-arrested-with-"
published_at: "2021-11-13T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618fe8fe6eba3_IMG-20211111-WA0048.jpg"
keywords: []
---

# തളിപ്പറമ്പില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

> **Lead Summary:** തളിപ്പറമ്പ്: കഞ്ചാവുമായി രണ്ടുപേര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. 

## Article Content

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ടുപേര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. 

സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷ്‌റഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്.

പുളിയുല്‍ സ്വദേശി മനോഹരന്‍(38), ചപ്പാരപ്പടവിലെ ചൊക്രാന്റകത്ത് സി.മുഹമ്മദ്(58) എന്നിവരെയാണ് റെയ്ഡില്‍ പിടികൂടിയത്.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിനേഷ്, കെ.വി.ഷൈജു, പി.ആര്‍.വിനീത്, ഡ്രൈവര്‍ അജിത്ത് എന്നിവരും റെയിഡില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10542/Two-arrested-with-)