---
title: "ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന മോഷ്ടാവ് പിടിയിൽ"
english_title: "shoukkathali arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105286/shoukkathali-arrested"
published_at: "2023-03-26T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641fcbd6adb6d_news-card.jpg"
keywords: []
---

# ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന മോഷ്ടാവ് പിടിയിൽ

> **Lead Summary:** ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. പാപ്പിനിശേരി വെസ്റ്റിലെ പി.ടി.ഷൗക്കത്തലിയെയാണ് ആശുപത്രി അധികൃതര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഒരാഴ്ച മുമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രണ്ടുപേരുടെ നാലായിരം രൂപയും പതിനഞ്ചായിരം രൂപയും വീതം മോഷണം പോയിരുന്നു. രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സി.സി.ടിവി പരിശോധിച്ചപ്പോഴാണ് രോഗികളുടെ മുറിയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചത്. ഇന്നലെ 220-ാം നമ്പര്‍ മുറിയില്‍ മോഷണത്തിന് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

## Article Content

ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. പാപ്പിനിശേരി വെസ്റ്റിലെ പി.ടി.ഷൗക്കത്തലിയെയാണ് ആശുപത്രി അധികൃതര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഒരാഴ്ച മുമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രണ്ടുപേരുടെ നാലായിരം രൂപയും പതിനഞ്ചായിരം രൂപയും വീതം മോഷണം പോയിരുന്നു. രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സി.സി.ടിവി പരിശോധിച്ചപ്പോഴാണ് രോഗികളുടെ മുറിയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചത്. ഇന്നലെ 220-ാം നമ്പര്‍ മുറിയില്‍ മോഷണത്തിന് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105286/shoukkathali-arrested)