---
title: "കണ്ണൂരിൽ മസാജ് സെന്ററിൽ കയറി ആക്രമം; മൂന്ന് പേർ അറസ്റ്റിൽ"
english_title: "three arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105193/three-arrested"
published_at: "2023-03-25T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641eebd7b3edb_news-card.jpg"
keywords: []
---

# കണ്ണൂരിൽ മസാജ് സെന്ററിൽ കയറി ആക്രമം; മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **ബോഡി മസാജ് ചെയ്ത തുക ചോദിച്ച വിരോധത്തിൽമസാജ് സെൻ്ററിൽ അതിക്രമിച്ച് കയറി യുവതികളെ അപമാനിക്കുകയും അക്രമം നടത്തി നിരീക്ഷണ ക്യാമറയും മറ്റും നശിപ്പിച്ച് ഡി.വി.ആർ ഉൾപ്പെടെ കടത്തികൊണ്ടു പോകുകയും ചെയ്ത ക്രിമിനൽ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. പടുവിലായിയിലെ പടിഞ്ഞാറെ വീട്ടിൽ സി. സായൂജ് , അഞ്ചരക്കണ്ടി ദേശ സേവാ സംഘംവായനശാലക്ക് സമീപത്തെ പി വി.പ്രിയേഷ് , അഞ്ചരക്കണ്ടി പാതിരിയാട്ടെ കെ.നവജിത്ത് എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗണിൽ ജോൺ മിൽ റോഡിൽ പ്രവർത്തിക്കുന്നധാര മസാജ് സെൻ്റർ ഉടമ എടക്കാട് കുറ്റിക്കകത്തെ ടി.കെ.വിജിലി ൻ്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്.ഇക്ക ഴിഞ്ഞ 23ന് രാത്രി 9 മണിക്കാണ് സംഭവം. ബോഡി മസാജ് ചെയ്ത പണം ചോദിച്ച വിരോധത്തിൽ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ പ്രതികൾ സ്ഥാപനത്തിലെ ജീവനക്കാരിയെയും ജോലി ചെയ്യുകയായിരുന്നപരാതിക്കാരൻ്റെ ഭാര്യയെയും അപമാനിക്കാൻ ശ്രമിക്കുകയും സഹോദരനെചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ മസാജ് പ്രവർത്തനത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികൾ നശിപ്പിച്ച പ്രതികൾ നിരീക്ഷണ ക്യാമറകൾ തകർത്ത് ഡി.വി.ആർ ഉൾപ്പെടെ കടത്തികൊണ്ടു പോകുകയും ചെയ്തതായി പരാതിയിലുണ്ടായിരുന്നു. കേസെടുത്ത പോലീസ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

## Article Content

**കണ്ണൂർ: **ബോഡി മസാജ് ചെയ്ത തുക ചോദിച്ച വിരോധത്തിൽമസാജ് സെൻ്ററിൽ അതിക്രമിച്ച് കയറി യുവതികളെ അപമാനിക്കുകയും അക്രമം നടത്തി നിരീക്ഷണ ക്യാമറയും മറ്റും നശിപ്പിച്ച് ഡി.വി.ആർ ഉൾപ്പെടെ കടത്തികൊണ്ടു പോകുകയും ചെയ്ത ക്രിമിനൽ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. പടുവിലായിയിലെ പടിഞ്ഞാറെ വീട്ടിൽ സി. സായൂജ് , അഞ്ചരക്കണ്ടി ദേശ സേവാ സംഘംവായനശാലക്ക് സമീപത്തെ പി വി.പ്രിയേഷ് , അഞ്ചരക്കണ്ടി പാതിരിയാട്ടെ കെ.നവജിത്ത് എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗണിൽ ജോൺ മിൽ റോഡിൽ പ്രവർത്തിക്കുന്നധാര മസാജ് സെൻ്റർ ഉടമ എടക്കാട് കുറ്റിക്കകത്തെ ടി.കെ.വിജിലി ൻ്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്.ഇക്ക ഴിഞ്ഞ 23ന് രാത്രി 9 മണിക്കാണ് സംഭവം. ബോഡി മസാജ് ചെയ്ത പണം ചോദിച്ച വിരോധത്തിൽ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ പ്രതികൾ സ്ഥാപനത്തിലെ ജീവനക്കാരിയെയും ജോലി ചെയ്യുകയായിരുന്നപരാതിക്കാരൻ്റെ ഭാര്യയെയും അപമാനിക്കാൻ ശ്രമിക്കുകയും സഹോദരനെചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ മസാജ് പ്രവർത്തനത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികൾ നശിപ്പിച്ച പ്രതികൾ നിരീക്ഷണ ക്യാമറകൾ തകർത്ത് ഡി.വി.ആർ ഉൾപ്പെടെ കടത്തികൊണ്ടു പോകുകയും ചെയ്തതായി പരാതിയിലുണ്ടായിരുന്നു. കേസെടുത്ത പോലീസ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105193/three-arrested)