---
title: "മസാജ് സെന്ററിൽ കയറി ആക്രമം നടത്തിയ മൂന്നുപേർക്കെതിരെ കേസ്"
english_title: "case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105141/case"
published_at: "2023-03-25T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ebca2d91af_images.jfif"
keywords: []
---

# മസാജ് സെന്ററിൽ കയറി ആക്രമം നടത്തിയ മൂന്നുപേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ:** മസാജ് ചെയ്ത തുക ചോദിച്ച വിരോധത്തിൽ മസാജ് സെൻ്ററിൽ അതിക്രമിച്ച് കയറി യുവതികളെ അപമാനിക്കുകയും അക്രമം നടത്തി നിരീക്ഷണ ക്യാമറയും മറ്റും നശിപ്പിച്ച് ഡി.വി.ആർ ഉൾപ്പെടെ കടത്തികൊണ്ടു പോകുകയും ചെയ്ത മൂന്ന് പേർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ ടൗണിൽ ജോൺ മിൽ റോഡിൽ പ്രവർത്തിക്കുന്നധാര മസാജ് സെൻ്റർ ഉടമ എടക്കാട് കുറ്റിക്കകത്തെ ടി.കെ.വിജിലി ൻ്റെ പരാതിയിലാണ് കണ്ണൂർ സ്വദേശി സായൂജ്, പ്രജീഷ് കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 23ന് രാത്രി 9 മണിക്കാണ് സംഭവം. മസാജ് ചെയ്ത പണം ചോദിച്ച വിരോധത്തിൽ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ പ്രതികൾ സ്ഥാപനത്തിലെ ജീവനക്കാരിയെയും ജോലി ചെയ്യുകയായിരുന്നപരാതിക്കാരൻ്റെ ഭാര്യയെയും അപമാനിക്കാൻ ശ്രമിക്കുകയും സഹോദരനെചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ മസാജ് പ്രവർത്തനത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികൾ നശിപ്പിച്ച പ്രതികൾ നിരീക്ഷണ ക്യാമറകൾ തകർത്ത് ഡി.വി.ആർ ഉൾപ്പെടെ കടത്തികൊണ്ടു പോകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**കണ്ണൂർ:** മസാജ് ചെയ്ത തുക ചോദിച്ച വിരോധത്തിൽ മസാജ് സെൻ്ററിൽ അതിക്രമിച്ച് കയറി യുവതികളെ അപമാനിക്കുകയും അക്രമം നടത്തി നിരീക്ഷണ ക്യാമറയും മറ്റും നശിപ്പിച്ച് ഡി.വി.ആർ ഉൾപ്പെടെ കടത്തികൊണ്ടു പോകുകയും ചെയ്ത മൂന്ന് പേർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ ടൗണിൽ ജോൺ മിൽ റോഡിൽ പ്രവർത്തിക്കുന്നധാര മസാജ് സെൻ്റർ ഉടമ എടക്കാട് കുറ്റിക്കകത്തെ ടി.കെ.വിജിലി ൻ്റെ പരാതിയിലാണ് കണ്ണൂർ സ്വദേശി സായൂജ്, പ്രജീഷ് കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 23ന് രാത്രി 9 മണിക്കാണ് സംഭവം. മസാജ് ചെയ്ത പണം ചോദിച്ച വിരോധത്തിൽ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ പ്രതികൾ സ്ഥാപനത്തിലെ ജീവനക്കാരിയെയും ജോലി ചെയ്യുകയായിരുന്നപരാതിക്കാരൻ്റെ ഭാര്യയെയും അപമാനിക്കാൻ ശ്രമിക്കുകയും സഹോദരനെചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ മസാജ് പ്രവർത്തനത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികൾ നശിപ്പിച്ച പ്രതികൾ നിരീക്ഷണ ക്യാമറകൾ തകർത്ത് ഡി.വി.ആർ ഉൾപ്പെടെ കടത്തികൊണ്ടു പോകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105141/case)