---
title: "ചരക്ക് വാഹനങ്ങള്‍ 28ന് പണിമുടക്കും"
english_title: "strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105100/strike"
published_at: "2023-03-25T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e9ce1e5525_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ചരക്ക് വാഹനങ്ങള്‍ 28ന് പണിമുടക്കും

> **Lead Summary:** അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് ചരക്ക് വാഹന തൊഴിലാളികളും വാഹന ഉടമകളും 28ന് പണിമുടക്കും. കരിങ്കല്ല്, ചെങ്കല്ല്, മണല്‍, മണ്ണ് വിഭാഗങ്ങളിലെ ചരക്ക് നീക്കം നടത്തുന്ന വിഭാഗങ്ങളോട് റവന്യൂ, പോലീസ്, ആര്‍ടിഒ, മൈനിംഗ് ആന്‍ഡ് ജിയോളജി, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് സമരം. 28ന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന മാര്‍ച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

## Article Content

അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് ചരക്ക് വാഹന തൊഴിലാളികളും വാഹന ഉടമകളും 28ന് പണിമുടക്കും. കരിങ്കല്ല്, ചെങ്കല്ല്, മണല്‍, മണ്ണ് വിഭാഗങ്ങളിലെ ചരക്ക് നീക്കം നടത്തുന്ന വിഭാഗങ്ങളോട് റവന്യൂ, പോലീസ്, ആര്‍ടിഒ, മൈനിംഗ് ആന്‍ഡ് ജിയോളജി, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് സമരം. 28ന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന മാര്‍ച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105100/strike)