---
title: "മാരക മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105016/mdma"
published_at: "2023-03-24T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641dc55369953_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** മാരക മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് വളപട്ടണം പോലീസിന്റെ പിടിയിലായി. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പുതിയതെരു കാട്ടാമ്പള്ളി റോഡിലെ റേഷൻ കടയുടെ മുൻവശത്ത് നിന്ന് മുക്രി കൊല്ലത്തിങ്കൽ ഹൗസിൽ ഷുഫൈൽ എം. കെ എന്നയാളാണ് പിടിയിലായത്. പതിവ് പട്രോളിംഗ് ഡ്യൂട്ടിയിൽ സംശയംതോന്നിയതിനെ തുടർന്ന് ഇയാളെ പരിശോധിക്കുകയായിരുന്നു. 0.4 ഗ്രാം MDMA യുമായാണ് ഇയാൾ പിടിയിലായത്. ഇതിന് മുൻപ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ 1.55 ഗ്രാം MDMA കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.വളപട്ടണം പോലീസ് സറ്റേഷനിലെ സബ്ബ്‌ ഇൻസ്‌പെക്ടർ നിതിൻ, DVR സീനിയർ സിവിൽ പോലീസ് ഓഫീസർ ജോബി പി ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ലെവൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

## Article Content

മാരക മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് വളപട്ടണം പോലീസിന്റെ പിടിയിലായി. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പുതിയതെരു കാട്ടാമ്പള്ളി റോഡിലെ റേഷൻ കടയുടെ മുൻവശത്ത് നിന്ന് മുക്രി കൊല്ലത്തിങ്കൽ ഹൗസിൽ ഷുഫൈൽ എം. കെ എന്നയാളാണ് പിടിയിലായത്. പതിവ് പട്രോളിംഗ് ഡ്യൂട്ടിയിൽ സംശയംതോന്നിയതിനെ തുടർന്ന് ഇയാളെ പരിശോധിക്കുകയായിരുന്നു. 0.4 ഗ്രാം MDMA യുമായാണ് ഇയാൾ പിടിയിലായത്. ഇതിന് മുൻപ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ 1.55 ഗ്രാം MDMA കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.വളപട്ടണം പോലീസ് സറ്റേഷനിലെ സബ്ബ്‌ ഇൻസ്‌പെക്ടർ നിതിൻ, DVR സീനിയർ സിവിൽ പോലീസ് ഓഫീസർ ജോബി പി ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ലെവൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105016/mdma)