---
title: "സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വർദ്ധന"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104884/gold-rate"
published_at: "2023-03-24T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d383c81707_gold.jfif"
keywords: []
---

# സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വർദ്ധന

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 640 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയിൽ സ്വർണവില 44000 ലേക്കെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 20 രൂപ ഉയർന്നു. ഇന്നലെ 60 രൂപ ഉയർന്നിരുന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ ഉയർന്നു. വിപണി വില 4565 രൂപയാണ്. സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 90 രൂപയാണ്

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 640 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയിൽ സ്വർണവില 44000 ലേക്കെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 20 രൂപ ഉയർന്നു. ഇന്നലെ 60 രൂപ ഉയർന്നിരുന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ ഉയർന്നു. വിപണി വില 4565 രൂപയാണ്. സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 90 രൂപയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104884/gold-rate)