---
title: "കഴിഞ്ഞയാഴ്ച വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104813/accident"
published_at: "2023-03-23T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c7c410347d_IMG-20230323-WA0087.jpg"
keywords: []
---

# കഴിഞ്ഞയാഴ്ച വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു

> **Lead Summary:** **തളിപറമ്പ:** ദേശീയ പാതയിൽ കീച്ചേരി കുന്നിന് സമീപം ബസും മാരുതി ഈക്കോയും കൂട്ടിയിച്ച് ചികിൽസയിലായിരുന്ന കൂവേരി മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപത്തെ എ.കൃഷ്ണൻ മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു. അപകടം ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിൽസ നൽകി എങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. അബോധാവസ്ഥയിൽ കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച കൃഷ്ണൻ വ്യാഴാഴ്ച്ച ഉച്ചക്ക് മരണപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാളുടെ മകൻ രതീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു രതീഷ് കണ്ണൂർ എ.കെ.ജി.ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. നാരായണിയാണ് മരണപ്പെട്ട കൃഷ്ണന്റെ ഭാര്യ. പ്രീയേഷ് , പ്രതീഷ് . എന്നിവർ മറ്റ് മക്കളാണ്. നാളെ (വെള്ളി) ഉച്ചക്ക് 12.30ന് വീട്ടിൽ എത്തിക്കുന്ന ഭൗതികശരീരം മൂന്ന് മണിക്ക് സംസ്ക്കരിക്കും

## Article Content

**തളിപറമ്പ:** ദേശീയ പാതയിൽ കീച്ചേരി കുന്നിന് സമീപം ബസും മാരുതി ഈക്കോയും കൂട്ടിയിച്ച് ചികിൽസയിലായിരുന്ന കൂവേരി മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപത്തെ എ.കൃഷ്ണൻ മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു. അപകടം ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിൽസ നൽകി എങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. അബോധാവസ്ഥയിൽ കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച കൃഷ്ണൻ വ്യാഴാഴ്ച്ച ഉച്ചക്ക് മരണപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാളുടെ മകൻ രതീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു രതീഷ് കണ്ണൂർ എ.കെ.ജി.ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. നാരായണിയാണ് മരണപ്പെട്ട കൃഷ്ണന്റെ ഭാര്യ. പ്രീയേഷ് , പ്രതീഷ് . എന്നിവർ മറ്റ് മക്കളാണ്. നാളെ (വെള്ളി) ഉച്ചക്ക് 12.30ന് വീട്ടിൽ എത്തിക്കുന്ന ഭൗതികശരീരം മൂന്ന് മണിക്ക് സംസ്ക്കരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104813/accident)