---
title: "65 പേരുടെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, കണ്ണൂർ ജില്ലാ ട്രഷറി അക്കൗണ്ടന്റിന്‍റെ തട്ടിപ്പിൽ വിജിലൻസ് കേസ്"
english_title: "vigilance case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104723/vigilance-case"
published_at: "2023-03-23T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c16d23b38b_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# 65 പേരുടെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, കണ്ണൂർ ജില്ലാ ട്രഷറി അക്കൗണ്ടന്റിന്‍റെ തട്ടിപ്പിൽ വിജിലൻസ് കേസ്

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ജില്ലാ ട്രഷറി അക്കൗണ്ടന്റിന്റെ തട്ടിപ്പിൽ വിജിലൻസ് കേസ് എടുത്തു. സീനിയർ അക്കൗണ്ടന്റ് കൊറ്റാളി സ്വദേശി നിധിൻ രാജാണ് തട്ടിപ്പ് നടത്തിയത്. 65 പേരുടെ അക്കൗണ്ടിലേക്ക് പോകേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കേസിൽ ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ വിശദ പരിശോധന തുടങ്ങി. നിധിൻ രാജിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടു. തട്ടിയത് 9 ലക്ഷത്തോളം രൂപ. നേരത്തെ നിധിൻ രാജിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

**കണ്ണൂർ:** കണ്ണൂർ ജില്ലാ ട്രഷറി അക്കൗണ്ടന്റിന്റെ തട്ടിപ്പിൽ വിജിലൻസ് കേസ് എടുത്തു. സീനിയർ അക്കൗണ്ടന്റ് കൊറ്റാളി സ്വദേശി നിധിൻ രാജാണ് തട്ടിപ്പ് നടത്തിയത്. 65 പേരുടെ അക്കൗണ്ടിലേക്ക് പോകേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കേസിൽ ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ വിശദ പരിശോധന തുടങ്ങി. നിധിൻ രാജിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടു. തട്ടിയത് 9 ലക്ഷത്തോളം രൂപ. നേരത്തെ നിധിൻ രാജിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104723/vigilance-case)