---
title: "സ്വപ്ന സുരേഷിനെതിരായ കേസ്: സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ മൊഴിയെടുത്തു"
english_title: "cpm thalipparamb area secratary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104696/cpm-thalipparamb-area-secratary"
published_at: "2023-03-23T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bfb23d3655_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# സ്വപ്ന സുരേഷിനെതിരായ കേസ്: സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ മൊഴിയെടുത്തു

> **Lead Summary:** **തളിപ്പറമ്പ് :** സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകിയ സി.പി.എം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷിൽ നിന്നും തളിപ്പറമ്പ് ഡി.വൈ.എസ്.പി. എം.പി.വിനോദ് മൊഴിയെടുത്തു. ഇന്ന് രാവിലെയാണ് ഡി.വൈ.എസ്.പി ഓഫീസിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർക്കും എതിരെ 30 കോടി രൂപയുടെ ആരോപണം ഉന്നയിച്ചതിൻ്റെ പേരിലാണ് വ്യാജ ആരോപണം ഉന്നയിച്ചതായി ആരോപിച്ച് കെ.സന്തോഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. താൻ കൊടുത്ത പരാതിയിൽ ഉറച്ചു നിൽക്കുന്നതായാണ് സന്തോഷ് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും സ്വപ്നയിൽ നിന്നും പോലീസ് മൊഴിയെടുക്കുക. പരാതിയിൽ സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

## Article Content

**തളിപ്പറമ്പ് :** സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകിയ സി.പി.എം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷിൽ നിന്നും തളിപ്പറമ്പ് ഡി.വൈ.എസ്.പി. എം.പി.വിനോദ് മൊഴിയെടുത്തു. ഇന്ന് രാവിലെയാണ് ഡി.വൈ.എസ്.പി ഓഫീസിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർക്കും എതിരെ 30 കോടി രൂപയുടെ ആരോപണം ഉന്നയിച്ചതിൻ്റെ പേരിലാണ് വ്യാജ ആരോപണം ഉന്നയിച്ചതായി ആരോപിച്ച് കെ.സന്തോഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. താൻ കൊടുത്ത പരാതിയിൽ ഉറച്ചു നിൽക്കുന്നതായാണ് സന്തോഷ് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും സ്വപ്നയിൽ നിന്നും പോലീസ് മൊഴിയെടുക്കുക. പരാതിയിൽ സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104696/cpm-thalipparamb-area-secratary)