---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്നും മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടികൂടി"
english_title: "kannur central jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104674/kannur-central-jail"
published_at: "2023-03-23T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bed926fbed_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്നും മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടികൂടി

> **Lead Summary:** കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്നും മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടികൂടി. അഞ്ചാം ബ്ലോക്കിലെ വിജയശങ്കർ, ജസീർ അലി, മുഹമ്മദ് ഫാസിൽ എന്നിവരിൽ നിന്നുമാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഒരു സ്മാർട്ട്ഫോൺ അടക്കം മൂന്ന് ഫോണുകൾ പിടികൂടിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്നും മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടികൂടി. അഞ്ചാം ബ്ലോക്കിലെ വിജയശങ്കർ, ജസീർ അലി, മുഹമ്മദ് ഫാസിൽ എന്നിവരിൽ നിന്നുമാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഒരു സ്മാർട്ട്ഫോൺ അടക്കം മൂന്ന് ഫോണുകൾ പിടികൂടിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104674/kannur-central-jail)