---
title: "ബസ്റ്റാൻഡ് പരിസരത്തു നിന്നും 5 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ"
english_title: "arrest with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104429/arrest-with-ganja"
published_at: "2023-03-22T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a751f615df_news-card.jpg"
keywords: []
---

# ബസ്റ്റാൻഡ് പരിസരത്തു നിന്നും 5 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** കണ്ണൂർ പഴയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷാ സ്വദേശി വികാസ് മല്ലിക്ക് എന്നയാളെ എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗവും കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടറുമായ സിനു കോയില്ല്യത്തും പാർട്ടിയും ചേർന്ന് പിടികൂടി അറസ്റ്റ് ചെയ്ത് കേസെടുത്തു. പ്രതിയിൽ നിന്നും 23300/- (ഇരുപത്തി മൂവായിരത്തി മുന്നൂറ്‌) രൂപയും പിടിച്ചെടുത്തു. പ്രിവെന്റിവ്‌ ഓഫീസർ സർവജ്ഞൻ എം പി., ഗ്രേഡ് പ്രിവെന്റിവ്‌ ഓഫീസർ ദിനേശൻ പി കെ . സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അജിത്ത് സി സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്കുമാർ.എൻ, സജിത്ത്.എം, റോഷി കെ പി, അനീഷ്. പി എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു. രാത്രി സമയത്താണ് 33കാരനായ പ്രതിയെ കണ്ണൂർ റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടിയത്.

## Article Content

കണ്ണൂർ പഴയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷാ സ്വദേശി വികാസ് മല്ലിക്ക് എന്നയാളെ എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗവും കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടറുമായ സിനു കോയില്ല്യത്തും പാർട്ടിയും ചേർന്ന് പിടികൂടി അറസ്റ്റ് ചെയ്ത് കേസെടുത്തു. പ്രതിയിൽ നിന്നും 23300/- (ഇരുപത്തി മൂവായിരത്തി മുന്നൂറ്‌) രൂപയും പിടിച്ചെടുത്തു. പ്രിവെന്റിവ്‌ ഓഫീസർ സർവജ്ഞൻ എം പി., ഗ്രേഡ് പ്രിവെന്റിവ്‌ ഓഫീസർ ദിനേശൻ പി കെ . സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അജിത്ത് സി സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്കുമാർ.എൻ, സജിത്ത്.എം, റോഷി കെ പി, അനീഷ്. പി എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു. രാത്രി സമയത്താണ് 33കാരനായ പ്രതിയെ കണ്ണൂർ റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104429/arrest-with-ganja)