---
title: "സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് മുന്നാം സ്ഥാനം മാങ്ങാട്ടുപറമ്പ് ഇ കെ എൻ എം ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക്"
english_title: "eknm hospital"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104373/eknm-hospital"
published_at: "2023-03-21T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d250f0509_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് മുന്നാം സ്ഥാനം മാങ്ങാട്ടുപറമ്പ് ഇ കെ എൻ എം ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക്

> **Lead Summary:** **തിരുവനന്തപുരം: **2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (യു.പി.എച്ച്.എസി) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. 100 കിടക്കകളോട് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ആധുനീക സൗകര്യങ്ങളോട് കൂടിയ പ്രസവമുറി, ഓപ്പറേഷൻ തീയറ്റർ, HDU എന്നിവയും ,SNCU ,പീഡിയ ട്രിക് ഐ സി യു, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കു മുള്ള പ്രതിരോധ കുത്തിവയ്പുകൾ. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആധുനീക ലബോറട്ടറി, രക്ത സംഭരണ സെൻ്റർ ,ഫാർമസി, പോസ്റ്റ്‌ ഓപ്പറേഷൻ വാർഡ്, രക്ത സംഭരണ കേന്ദ്രം എന്നീ സൗകര്യങ്ങൾ നിലവിൽ ഉണ്ട്. ഇടതുപക്ഷ സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇത്തരം അവാർഡുകൾ ലഭിക്കുന്നതിന് കാരണമെന്നും കൂടുതൽ ജനപക്ഷ ഇടപെടലുകൾ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുമെന്നും വലിയ വികസന പ്രവർത്തനങ്ങൾ മാതൃ ശിശു ആശുപത്രിയിൽ നടപ്പിലാക്കി വരികയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (യു.പി.എച്ച്.എസി) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. 100 കിടക്കകളോട് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ആധുനീക സൗകര്യങ്ങളോട് കൂടിയ പ്രസവമുറി, ഓപ്പറേഷൻ തീയറ്റർ, HDU എന്നിവയും ,SNCU ,പീഡിയ ട്രിക് ഐ സി യു, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കു മുള്ള പ്രതിരോധ കുത്തിവയ്പുകൾ. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആധുനീക ലബോറട്ടറി, രക്ത സംഭരണ സെൻ്റർ ,ഫാർമസി, പോസ്റ്റ്‌ ഓപ്പറേഷൻ വാർഡ്, രക്ത സംഭരണ കേന്ദ്രം എന്നീ സൗകര്യങ്ങൾ നിലവിൽ ഉണ്ട്. ഇടതുപക്ഷ സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇത്തരം അവാർഡുകൾ ലഭിക്കുന്നതിന് കാരണമെന്നും കൂടുതൽ ജനപക്ഷ ഇടപെടലുകൾ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുമെന്നും വലിയ വികസന പ്രവർത്തനങ്ങൾ മാതൃ ശിശു ആശുപത്രിയിൽ നടപ്പിലാക്കി വരികയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104373/eknm-hospital)