---
title: "മാസപ്പിറ കണ്ടില്ല; ഗൾഫിൽ റമദാൻ ഒന്ന്​ വ്യാഴാഴ്ച"
english_title: "ramadan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104371/ramadan"
published_at: "2023-03-21T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d0895d2de_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# മാസപ്പിറ കണ്ടില്ല; ഗൾഫിൽ റമദാൻ ഒന്ന്​ വ്യാഴാഴ്ച

> **Lead Summary:** **ദുബൈ: **ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ്​ രാജ്യങ്ങൾക്ക്​ ഒപ്പമായിരിക്കും വ്രതാരംഭം.

## Article Content

**ദുബൈ: **ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ്​ രാജ്യങ്ങൾക്ക്​ ഒപ്പമായിരിക്കും വ്രതാരംഭം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104371/ramadan)