---
title: "ബന്ധുവിന്റെ ചികിത്സയ്ക്കെന്ന പേരിൽ പണവും സ്വർണ്ണവും തട്ടിയ യുവതിക്കെതിരെ കൂടുതൽ പരാതികൾ"
english_title: "shameema arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104340/shameema-arrested"
published_at: "2023-03-21T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419dc7db8e59_IMG-20230321-WA0104.jpg"
keywords: []
---

# ബന്ധുവിന്റെ ചികിത്സയ്ക്കെന്ന പേരിൽ പണവും സ്വർണ്ണവും തട്ടിയ യുവതിക്കെതിരെ കൂടുതൽ പരാതികൾ

> **Lead Summary:** ബന്ധുവിന്റെ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണവും ആഭരണങ്ങളും കൈക്കലാക്കി മുങ്ങിയ യുവതിയെ പിടികൂടി. ചെറുകുന്ന് പള്ളിച്ചാലിലെ ഷമീമയെയാണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുവിന്റെ കിഡ്നി മാറ്റിവയ്ക്കാൻ പണം ആവശ്യമുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ചെറുകുന്നിലെ ഷൈമയിൽ നിന്ന് കഴിഞ്ഞ വർഷം രണ്ട് തവണകളായി പത്തര ലക്ഷം രൂപയും നാലര പവൻ സ്വർണാഭരണവും കൈക്കലാക്കി ചതി ചെയ്തു എന്നതാണ് കേസ്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. ഷമീമക്ക് എതിരെ കൂടുതൽ പരാതികൾ വന്നു തുടങ്ങി. പല കാരണങ്ങൾ പറഞ്ഞു സ്വർണ്ണവും പണവും കൈക്കലാക്കിയെന്നാണ് പരാതികളിൽ പറയുന്നത്. സാബിറ, കദീജ, മുഫീദ , സഫിയ, റഷീദ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.

## Article Content

ബന്ധുവിന്റെ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണവും ആഭരണങ്ങളും കൈക്കലാക്കി മുങ്ങിയ യുവതിയെ പിടികൂടി. ചെറുകുന്ന് പള്ളിച്ചാലിലെ ഷമീമയെയാണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുവിന്റെ കിഡ്നി മാറ്റിവയ്ക്കാൻ പണം ആവശ്യമുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ചെറുകുന്നിലെ ഷൈമയിൽ നിന്ന് കഴിഞ്ഞ വർഷം രണ്ട് തവണകളായി പത്തര ലക്ഷം രൂപയും നാലര പവൻ സ്വർണാഭരണവും കൈക്കലാക്കി ചതി ചെയ്തു എന്നതാണ് കേസ്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. ഷമീമക്ക് എതിരെ കൂടുതൽ പരാതികൾ വന്നു തുടങ്ങി. പല കാരണങ്ങൾ പറഞ്ഞു സ്വർണ്ണവും പണവും കൈക്കലാക്കിയെന്നാണ് പരാതികളിൽ പറയുന്നത്. സാബിറ, കദീജ, മുഫീദ , സഫിയ, റഷീദ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104340/shameema-arrested)