---
title: "തളിപ്പറമ്പ് മഹല്ലിൽ വഖഫ് ബോർഡിന് കീഴിൽ അന്താരാഷ്ട്ര നിലവാരമുള്ള ഇസ്ലാമിക അക്കാദമി, ഫാമിലി കൗൺസിലിംഗ് സെന്റർ എന്നിവ തുടങ്ങാനുള്ള നിവേദനം നൽകി"
english_title: "thalipparamb vakhaf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104332/thalipparamb-vakhaf"
published_at: "2023-03-21T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419a7f3ad070_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# തളിപ്പറമ്പ് മഹല്ലിൽ വഖഫ് ബോർഡിന് കീഴിൽ അന്താരാഷ്ട്ര നിലവാരമുള്ള ഇസ്ലാമിക അക്കാദമി, ഫാമിലി കൗൺസിലിംഗ് സെന്റർ എന്നിവ തുടങ്ങാനുള്ള നിവേദനം നൽകി

> **Lead Summary:** തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി രൂപീകൃതമായിട്ട് രണ്ട് വർഷമാകുന്നതിന്റെ ഭാഗമായി കോടികൾ ചിലവഴിച്ച് വിവിധ പദ്ധതികളും സ്ഥാപനങ്ങളും തുടങ്ങാൻ നിവേദനം നൽകി സമിതി പ്രവർത്തകർ. അതിന്റെ ഭാഗമായി ഇന്ന് പത്രസമ്മേളനം നടന്നു. തളിപ്പറമ്പ മഹല്ലിൽ വഖഫ് ബോർഡിന് കീഴിൽ 21 എക്ര സ്ഥലത്തു അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള ഇസ്ലാമിക്‌ അക്കാദമി ആൻഡ് റിസർച് സെന്ററും,ഫാമിലി കൗൺസിലിംഗ് സെന്ററും ആരംഭിക്കുന്നു. കൂടാതെ മത്സ്യ മാർക്കറ്റ് ഘോദ അടക്കം ഉൾപ്പെടുത്തി കൊണ്ട് 50 കോടി രൂപ ചിലവിൽ ആധുനിക വൽക്കരിക്കാനും തീരുമാനിച്ചു.

## Article Content

തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി രൂപീകൃതമായിട്ട് രണ്ട് വർഷമാകുന്നതിന്റെ ഭാഗമായി കോടികൾ ചിലവഴിച്ച് വിവിധ പദ്ധതികളും സ്ഥാപനങ്ങളും തുടങ്ങാൻ നിവേദനം നൽകി സമിതി പ്രവർത്തകർ. അതിന്റെ ഭാഗമായി ഇന്ന് പത്രസമ്മേളനം നടന്നു. തളിപ്പറമ്പ മഹല്ലിൽ വഖഫ് ബോർഡിന് കീഴിൽ 21 എക്ര സ്ഥലത്തു അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള ഇസ്ലാമിക്‌ അക്കാദമി ആൻഡ് റിസർച് സെന്ററും,ഫാമിലി കൗൺസിലിംഗ് സെന്ററും ആരംഭിക്കുന്നു. കൂടാതെ മത്സ്യ മാർക്കറ്റ് ഘോദ അടക്കം ഉൾപ്പെടുത്തി കൊണ്ട് 50 കോടി രൂപ ചിലവിൽ ആധുനിക വൽക്കരിക്കാനും തീരുമാനിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള തളിപ്പറമ്പ ജുമാഅത് പള്ളിയുടെ പരിപാലനം കാലങ്ങളോളം സ്ഥാനികളും പിന്നീട് മുതവല്ലിമാരും 2003 മുതൽ ജനകീയ കമ്മറ്റിയുമാണ് നടത്തി വരുന്നത്. എന്നാൽ പതിറ്റാണ്ടുകളായി ഇതിന്റെ കൈകാര്യം ചെയ്ത മുതവല്ലിമാരും പിന്നീട് വന്ന ജനകീയ കമ്മിറ്റിയും പള്ളിയുടെയും പള്ളിയുടെ കീഴിലുള്ള വഖഫ് സ്വത്തുക്കളുടെയും നടത്തിപ്പില് കെടുകാര്യസ്ഥതയും അഴിമതിയും കാണിച്ചതിന്റെ ഫലമായി നിരവധി സ്വത്തുക്കളാണ് അന്യാധീനപ്പെട്ടുപോയത്. മുൻകാലങ്ങളിൽ പലരും വഖഫ് സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടി വലിയ രീതിയിലുള്ള പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട് എങ്കിലും വലിയൊരു നടപടി ഇതിന്റെ ഭാഗമായി ലഭിച്ചിരുന്നില്ല. എന്നാൽ 2021 മെയ് മാസം മുതൽ പ്രവർത്തനം ആരംഭിച്ച തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി അതിന്റെ പ്രവർത്തനം രണ്ടാം വർഷത്തിലേക്ക് എത്തുമ്പോഴേക്കും വലിയ രീതിയിൽ ഉള്ള നടപടിക്രമങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. സീതി സാഹിബ് സ്കൂളിലെ ബിൽഡിങ് നിർമ്മാണത്തിലും അദ്യാപക നിയമനത്തിലും ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് ഉണ്ടെന്ന് സംരക്ഷണ സമിതി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ വഖഫ് ബോർഡ് നിയമിച്ച അന്വേഷണ സംഘവും തുടർന്ന് വന്ന എം പാനൽ ഓഡിറ്ററും വ്യക്തമായ രീതിയിൽ ക്രമക്കേടുകൾ കണ്ടെത്തുകയുണ്ടായി. പ്രസ്തുത സ്കൂളിൽ ഡിസ്പ്യൂട് മാനേജ്‌മെന്റ് ആയതിനാൽ അവിടുത്തെ പ്ലസ് വൺ അലോട്ട്മെന്റ് മാനേജ്‌മെന്റ് ക്വാട്ട മെറിറ്റ് അടിസ്ഥാനത്തിൽ നടത്തുന്നതിനാവശ്യമായ പരാതിയുമായി ബഹുമാനപ്പെട്ട ഹൈക്കോടതിയിലും വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂളിലെ 2021 - 2022, 2022 - 2023 വർഷത്തെ പ്ലസ് വൺ അഡ്മിഷനിലെ മുഴുവൻ മാനേജ്‌മെന്റ് ക്വാട്ടയും മെറിറ്റ് അടിസ്ഥാനത്തിൽ നടത്തുവാൻ ഉത്തരവായി. എം പാനൽ ഓഡിറ്ററുടെ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടി കാണിച്ച അപാകതകൾ അടിസ്ഥാനമാക്കി വഖഫ് ജുഡീഷ്യൽ കമ്മറ്റിയിൽ പരാതി നൽകിയതിന്റെ ഭാഗമായി തളിപ്പറമ്പ ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റിയിലേക്ക് ഒരു എക്സികുട്ടീവ് ഓഫീസറെ നിയമിക്കുകയുണ്ടായി. ഈ ഓഡിറ്റിങ്ങിന്റെ ഭാഗമായി കൂടുതൽ നടപടികൾ വഖഫ് ബോർഡ് സ്വീകരിച്ചു വരുന്നുണ്ട്. എക്സി. ഓഫീസർ ചാർജെടുത്ത ശേഷം കാലങ്ങളായി വാടക നൽകാത്തതും, വാടകയിൽ കാലാനുസൃതമായ വർദ്ധനവ് നൽകാത്തതുമുൾപ്പെടെ 113 കെട്ടിടങ്ങൾക്ക് പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചു നോട്ടീസ് നൽകി. കൂടാതെ അഞ്ഞൂറിൽ പരം ഏക്കർ ഭൂസ്വത്ത് ഉണ്ടായിരുന്ന തളിപ്പറമ്പിലെ വഖഫിന്റെ അവശേഷിക്കുന്ന ഭൂമി നൂറിൽ താഴെ ഏക്കറ് മാത്രമാണ്.സ്ഥാനികളുടെ കാലത്ത് ഒരു തരി മണ്ണ് പോലും നഷ്ടപ്പെട്ടിട്ടിട്ടുണ്ടായിരുന്നില്ല. മുതവല്ലിമാരും മറ്റു കൈകാര്യസ്ഥരും പള്ളിയുടെയും പള്ളി സ്വത്തുക്കളുടെയും പരിപാലനം ഏറ്റെടുത്ത ശേഷമാണ് നേരിട്ടും അല്ലാതെയുമുള്ള അന്യാധീനപ്പെടുത്തലുകൾ നടന്നിട്ടുള്ളത്.നഷ്ടപെട്ട ഭൂമി കൃത്യമായ അന്വേഷണത്തിലൂടെ തിരിച്ചു പിടിക്കുന്നതിനാവശ്യമായ ശക്തമായ പ്രവർത്തനം എക്സികുട്ടീവ് ഓഫീസറുടെ ഭാഗത്തുനിന്നും നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി 1787 കൈയേറ്റങ്ങളിലായി 277.3 ഏക്കർ ഭൂമിയുടെ മേൽ നടപടികൾ വഖഫ് ബോർഡിന്റെ ഭാഗത്തു നിന്നും ആരംഭിച്ചു കഴിഞ്ഞു. കൂടാതെ നൂറിലധികം ഏക്കർ ഭൂമിയും ഇത്പോലെ കണ്ടെത്തുന്നതിനായി രേഖകൾ പരിശോധിച്ചു വരികയാണ്. ഇതുവരെ അറുപതോളം പേർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. മറ്റുള്ളവർക്കുള്ള നോട്ടീസുകളും നടപടി ചട്ടങ്ങൾ പൂർത്തിയാക്കി അയക്കുന്നത് ആയിരിക്കും. മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ രൂപീകരണ ഉദ്ദേശ്യങ്ങളിൽ പ്രമുഖമായത് അന്യാധീനപ്പെട്ട സ്വത്തുക്കൾ കണ്ടെത്തി സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുക എന്നതിനോടൊപ്പം തന്നെ വഖഫ് സ്വത്തുക്കൾ സമുദായത്തിനും അതുവഴി സമൂഹത്തിനും ഉപകാരപ്രദമാകുന്ന രീതിയിൽ ഉപയോഗിക്കപ്പെടണം എന്നുള്ളതാണ്. അതിന്റെ ഭാഗമായി തളിപ്പറമ്പ മഹല്ലിൽ വഖഫ് ബോർഡിന്റെ കീഴിൽ ഒരു ഇസ്‌ലാമിക് അക്കാദമി ആൻഡ് റിസർച്ച് സെന്ററും ഒരു ഫാമിലി കൗൺസിലിംഗ് സെന്ററും ആരംഭിക്കുന്നതിന് വേണ്ടി ഗവണ്മെന്റിലേക്കും വകുപ്പ് മന്ത്രിമാർക്കും തളിപ്പറമ്പ എം എൽ എ യ്ക്കും വഖഫ് ബോർഡിനും നിവേദനം നൽകി. ഇതിനായി തളിപ്പറമ്പ് മഹല്ല് പരിധിയിൽ വഖഫ് ബോർഡിന് കീഴിൽ അനുയോജ്യമായ 21 ഏക്കർ ഭൂമി ലഭ്യമാണ്. അതിന് പുറമെ, നൂറ്റാണ്ടുകൾ പഴക്കമുള്ള കേരളത്തിലെ വഖഫ് ബോർഡിന് കീഴിലുള്ള ഏക മത്സ്യ മാംസ പച്ചക്കറി മാർക്കറ്റ്, ഒരു ഘട്ടത്തിൽ മുനിസിപ്പാലിറ്റിക്ക് ഫ്രീയായി വിട്ടുകൊടുക്കുവാൻ അന്നത്തെ അഥവാ 2011ലെ ട്രസ്റ്റ് കമ്മിറ്റിയും ഒന്നിൽ കൂടുതൽ പ്രാവശ്യം ജനറൽ ബോഡി 14/08/2010നും 24/01/2011നും വിളിച്ചു ചേർത്ത് തീരുമാനിക്കുകയുമുണ്ടായി. മുനിസിപ്പൽ ഭരണ സമിതിയും ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളും ഇതിനായി 18/12/2010ന് സംയുക്തമായി യോഗം ചേരുകയുമുണ്ടായി. അതിന്റെ ആവശ്യത്തിലേക്കായി ട്രസ്റ്റ് കമ്മിറ്റി റവന്യു ഡിപ്പാർട്ട്മെന്റടക്കമുള്ള ഗവണ്മെന്റ് തലങ്ങളിലേക്ക് അനുമതിക്കായി അപേക്ഷ സമർപ്പിക്കുകയുമുണ്ടായി. എന്നാൽ 4/7/2011 ന്റെ വഖഫ് ബോർഡ് യോഗത്തിൽ ഇത് പരിഗണനക്ക് വരികയും ബോർഡ് അത് നിരസിക്കുകയും ആണുണ്ടായത്. പ്രസ്തുത മാർക്കറ്റ് തളിപ്പറമ്പിനു പുറമെ ചുറ്റുപാടുമുള്ള മറ്റു പ്രദേശ വാസികളും ദൈനംദിനം ആശ്രയിക്കുന്ന ഒരു മാർക്കറ്റാണ്. കാലങ്ങളായി യാതൊരു വികസന പ്രവർത്തനവും നടത്താത്തതിന്റെ ഭാഗമായി വലിയ പരാധീനതകൾ നിറഞ്ഞ നിലയിലാണ് ഇപ്പോഴുമുള്ളത്. ഈ മാർക്കറ്റ് ആധുനിക രീതിയിൽ ഹൈടെക് സൗകര്യങ്ങളോടെ നവീകരിക്കുന്നതിനാവശ്യമായ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് ഗവണ്മെന്റിനും വകുപ്പ് മന്ത്രിമാർക്കും തളിപ്പറമ്പ എം എൽ എ യ്ക്കും വഖഫ് ബോർഡിനും നിവേദനം നൽകി. നവീകരണത്തിനാവശ്യമായ 1 ഏക്കർ 17 സെന്റ് ഭൂമി നിലവിലുണ്ട്. സി അബ്ദുൽ കരീം, കെപിഎം റിയാസുദ്ദീൻ, ചപ്പൻ മുസ്തഫ ഹാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104332/thalipparamb-vakhaf)