---
title: "പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: യുവാവിന് 5 വർഷം കഠിനതടവും 35000 രൂപ പിഴയും"
english_title: "sexual abuse"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104307/sexual-abuse"
published_at: "2023-03-21T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64198501071d0_pocso.jfif"
keywords: []
---

# പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: യുവാവിന് 5 വർഷം കഠിനതടവും 35000 രൂപ പിഴയും

> **Lead Summary:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ച് വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും. ഇരിട്ടി വിളമന സ്വദേശിയും പാപ്പിനിശ്ശേരി ചുങ്കത്ത് വാടകക്ക് താമസക്കാരനുമായിരുന്ന പിലാക്കൽ വീട്ടിൽ ഷിൽജിത്ത് ഇമ്മാനുവലി നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2017ൽ വാടകവീട്ടിൽ താമസിക്കുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ ആക്രമിക്കുകയായിരുന്നു. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി രണ്ട് വർഷത്തിന് ശേഷം കോടതിയിൽ കീഴടങ്ങുയായിരുന്നു. അന്നത്തെ തളിപറമ്പ എസ്.ഐ. കെ.കെ. ഗംഗാധരനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾ ജോസ് ഹാജരായി

## Article Content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ച് വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും. ഇരിട്ടി വിളമന സ്വദേശിയും പാപ്പിനിശ്ശേരി ചുങ്കത്ത് വാടകക്ക് താമസക്കാരനുമായിരുന്ന പിലാക്കൽ വീട്ടിൽ ഷിൽജിത്ത് ഇമ്മാനുവലി നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2017ൽ വാടകവീട്ടിൽ താമസിക്കുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ ആക്രമിക്കുകയായിരുന്നു. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി രണ്ട് വർഷത്തിന് ശേഷം കോടതിയിൽ കീഴടങ്ങുയായിരുന്നു. അന്നത്തെ തളിപറമ്പ എസ്.ഐ. കെ.കെ. ഗംഗാധരനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾ ജോസ് ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104307/sexual-abuse)