---
title: "8 ലക്ഷം രൂപയോളം വില വരുന്ന പാൻ മസാല ശേഖരം പിടികൂടി"
english_title: "A stock of pan masala worth about Rs 8 lakh was seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10429/a-stock-of-pan-masala-worth-about-rs-8-lakh-was-seized"
published_at: "2021-11-13T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f67ba1e12d_news card web-Recovered.jpg"
keywords: []
---

# 8 ലക്ഷം രൂപയോളം വില വരുന്ന പാൻ മസാല ശേഖരം പിടികൂടി

> **Lead Summary:** **പേരാവൂർ:** പേരാവൂർ പോലീസ് ശനിയാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ മുരിങ്ങോടി നമ്പിയോട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 26,500 പാക്കറ്റ്നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി.

## Article Content

**പേരാവൂർ:** പേരാവൂർ പോലീസ് ശനിയാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ മുരിങ്ങോടി നമ്പിയോട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 26,500 പാക്കറ്റ്നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി.

24 ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉല്പന്നത്തിന് ഏകദേശം എട്ട് ലക്ഷത്തോളം രൂപ വില വരും.സംഭവവുമായി ബന്ധപ്പെട്ട് പാൻ മസാല വില്പനക്കാരനായ കബീർ എന്നയാൾക്കെതിരെയും വീട്ടുടമസ്ഥനെതിരെയും കേസെടുത്തു.

കബീർ പുന്നാട് സ്വദേശിയാണെന്നും വിശദവിവരം ലഭ്യമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.വീട്ടുടമസ്ഥൻ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10429/a-stock-of-pan-masala-worth-about-rs-8-lakh-was-seized)