---
title: "കാരുണ്യമതികളുടെ പ്രവർത്തനങ്ങൾ കൊണ്ട് 9 വർഷത്തിനുശേഷം  പൂർത്തിയായ വീടിന്റെ താക്കോൽദാനം 26ന്"
english_title: "house warming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104222/house-warming"
published_at: "2023-03-21T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64192d07e002b_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# കാരുണ്യമതികളുടെ പ്രവർത്തനങ്ങൾ കൊണ്ട് 9 വർഷത്തിനുശേഷം  പൂർത്തിയായ വീടിന്റെ താക്കോൽദാനം 26ന്

> **Lead Summary:** പാതി വഴിയിലായ വീട് എന്ന സ്വപ്നം 9 വർഷത്തിന് ശേഷം കാരുണ്യം വറ്റാത്ത ചിലരുടെ പ്രവർത്തനം കൊണ്ട് പൂർത്തിയായി. ഈ വരുന്ന ഞായറാഴ്ച വൈകിട്ടു 4 മണിക്ക് കണ്ണൂർ റൂറൽ എസ് പി ദീപ ഐ പി എസ് മുരളി-ഗീത ദമ്പതികൾക്ക് കൈമാറുന്നു. മയ്യിൽ പോലീസ് ഓഫീസ് ഇൻസ്‌പെക്ടർ സുമേഷ്, ശൗര്യ ചക്ര മനേഷ് അഴീക്കോട്‌ എൻ എഫ് പി ആർ കൃഷ്ണ കുമാർ ജീവൻ രക്ഷ പതക്ക് ഷിനു കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവരുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിലാണ് കൈമാറുന്നത്. വീട് പണി തുടങ്ങിയ സമയം അസുഖം ബാധിച്ച മുരളിയുടെ വീട് എടുക്കാൻ സ്ഥലം വിറ്റു കിട്ടിയ സമ്പാദ്യം എല്ലാം ആശുപത്രിയിൽ ചിലവായി. ഭാര്യ ഗീത തൊഴിലുറപ്പ് ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ആണ് ജീവിതം മുന്നോട്ട് പോയത്. വീട് എടുക്കാൻ പല വാതിലുകൾ മുട്ടി എങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ അയൽ വക്കത്തുള്ള സജീവൻ ആലക്കാടനും അദ്ദേഹത്തിന്റെ സഹോദരനായ കണ്ണപുരം ജനമൈത്രീ ബീറ്റ് പോലീസ് ഓഫീസർ രാജേഷ് തളിയിലും ചേർന്ന് കുവൈറ്റിൽ ജോലി ചെയ്‌യുന്ന പാപ്പിനിശ്ശേരി സ്വാദേശി സന്തോഷ്‌ കാന്തലോട്ടൂമായി ബന്ധപെടുകയും അദ്ദേഹം സോഷ്യൽ മീഡിയയിൽ ഈ കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തു. കാരുണ്യ ഹസ്തം ചൊരിയാൻ ആളുകൾ നന്നേ മടിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജേഷ്ടതുല്യൻ 5 ലക്ഷം രൂപ സഹായിക്കുകയുംbബാക്കി തുകപേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റു പലരും സഹായിച്ചു. ഏകദേശം 7ലക്ഷം രൂപയോളം ആണ് വീടിനു ചിലവായ തുക. ലാഭ വിഹിതം കുറച്ച് കൊണ്ട് ടൈൽസ് തന്ന തളിപ്പറമ്പ കുറ്റിക്കോൽ ഉള്ള ബിൽഡ് ആർട്ട്, ഇലട്രിക് വയറിംഗ് സാധനം തന്ന ഇലട്രിക് വേൾഡ് കണ്ണൂർ, വീട് പണി പൂർത്തിയാക്കാൻ കരാർ എടുത്ത പാപ്പിനിശേരി സ്വാദേശി നൗഫൽ, കോൺഗ്രീറ്റ് പണി എടുക്കുന്ന സമയം മിക്സിങ് മെഷിനും ജോലിക്കാരെയും സംഘടിപ്പിച്ച സജീഷ് കൊളച്ചേരി, അതുപോലെ ടൈൽസ് പാകുവാൻ കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിക്കും ഇലട്രിക് വർക്ക്AW & SA ഇലക്ട്രിക്കൽ വയർ മേൻ & സൂപ്പർവൈസേർസ് അസോസിയേഷൻ ഓഫ് കേരള മയ്യിൽ, പെയിന്റ് പണി ചെയ്യുവാനും യാതൊരു വേതനവും വാങ്ങാതെ സഹായിച്ച കൂട്ടായ്മയുടെ സഹായവും എടുത്തു പറയേണ്ടത് തന്നെയാണ്. ഈ ഉദ്യമത്തിനു വേണ്ടി സഹായം ചെയ്ത ഓരോ വ്യക്തികൾ സ്ഥാപനങ്ങൾ ഏവർക്കും നന്ദിയും കടപ്പാടും ഇതിനു വേണ്ടി മുന്നിട്ട് ഇറങ്ങിയ സജീവൻ ആലക്കാടൻ രാജേഷ് തളിയിൽ അനൂപ് മഞ്ചക്കണ്ടി നൗഫൽ പാപ്പിനിശേരി സന്തോഷ്‌ കാന്തലോട്ട് എന്നിവർ അറിയിച്ചു.

## Article Content

പാതി വഴിയിലായ വീട് എന്ന സ്വപ്നം 9 വർഷത്തിന് ശേഷം കാരുണ്യം വറ്റാത്ത ചിലരുടെ പ്രവർത്തനം കൊണ്ട് പൂർത്തിയായി. ഈ വരുന്ന ഞായറാഴ്ച വൈകിട്ടു 4 മണിക്ക് കണ്ണൂർ റൂറൽ എസ് പി ദീപ ഐ പി എസ് മുരളി-ഗീത ദമ്പതികൾക്ക് കൈമാറുന്നു. മയ്യിൽ പോലീസ് ഓഫീസ് ഇൻസ്‌പെക്ടർ സുമേഷ്, ശൗര്യ ചക്ര മനേഷ് അഴീക്കോട്‌ എൻ എഫ് പി ആർ കൃഷ്ണ കുമാർ ജീവൻ രക്ഷ പതക്ക് ഷിനു കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവരുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിലാണ് കൈമാറുന്നത്. വീട് പണി തുടങ്ങിയ സമയം അസുഖം ബാധിച്ച മുരളിയുടെ വീട് എടുക്കാൻ സ്ഥലം വിറ്റു കിട്ടിയ സമ്പാദ്യം എല്ലാം ആശുപത്രിയിൽ ചിലവായി. ഭാര്യ ഗീത തൊഴിലുറപ്പ് ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ആണ് ജീവിതം മുന്നോട്ട് പോയത്. വീട് എടുക്കാൻ പല വാതിലുകൾ മുട്ടി എങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ അയൽ വക്കത്തുള്ള സജീവൻ ആലക്കാടനും അദ്ദേഹത്തിന്റെ സഹോദരനായ കണ്ണപുരം ജനമൈത്രീ ബീറ്റ് പോലീസ് ഓഫീസർ രാജേഷ് തളിയിലും ചേർന്ന് കുവൈറ്റിൽ ജോലി ചെയ്‌യുന്ന പാപ്പിനിശ്ശേരി സ്വാദേശി സന്തോഷ്‌ കാന്തലോട്ടൂമായി ബന്ധപെടുകയും അദ്ദേഹം സോഷ്യൽ മീഡിയയിൽ ഈ കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തു. കാരുണ്യ ഹസ്തം ചൊരിയാൻ ആളുകൾ നന്നേ മടിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജേഷ്ടതുല്യൻ 5 ലക്ഷം രൂപ സഹായിക്കുകയുംbബാക്കി തുകപേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റു പലരും സഹായിച്ചു. ഏകദേശം 7ലക്ഷം രൂപയോളം ആണ് വീടിനു ചിലവായ തുക. ലാഭ വിഹിതം കുറച്ച് കൊണ്ട് ടൈൽസ് തന്ന തളിപ്പറമ്പ കുറ്റിക്കോൽ ഉള്ള ബിൽഡ് ആർട്ട്, ഇലട്രിക് വയറിംഗ് സാധനം തന്ന ഇലട്രിക് വേൾഡ് കണ്ണൂർ, വീട് പണി പൂർത്തിയാക്കാൻ കരാർ എടുത്ത പാപ്പിനിശേരി സ്വാദേശി നൗഫൽ, കോൺഗ്രീറ്റ് പണി എടുക്കുന്ന സമയം മിക്സിങ് മെഷിനും ജോലിക്കാരെയും സംഘടിപ്പിച്ച സജീഷ് കൊളച്ചേരി, അതുപോലെ ടൈൽസ് പാകുവാൻ കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിക്കും ഇലട്രിക് വർക്ക്AW & SA ഇലക്ട്രിക്കൽ വയർ മേൻ & സൂപ്പർവൈസേർസ് അസോസിയേഷൻ ഓഫ് കേരള മയ്യിൽ, പെയിന്റ് പണി ചെയ്യുവാനും യാതൊരു വേതനവും വാങ്ങാതെ സഹായിച്ച കൂട്ടായ്മയുടെ സഹായവും എടുത്തു പറയേണ്ടത് തന്നെയാണ്. ഈ ഉദ്യമത്തിനു വേണ്ടി സഹായം ചെയ്ത ഓരോ വ്യക്തികൾ സ്ഥാപനങ്ങൾ ഏവർക്കും നന്ദിയും കടപ്പാടും ഇതിനു വേണ്ടി മുന്നിട്ട് ഇറങ്ങിയ സജീവൻ ആലക്കാടൻ രാജേഷ് തളിയിൽ അനൂപ് മഞ്ചക്കണ്ടി നൗഫൽ പാപ്പിനിശേരി സന്തോഷ്‌ കാന്തലോട്ട് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104222/house-warming)