---
title: "പോലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് കാണാതായ യുവതിയെ കണ്ടെത്തി"
english_title: "kannur police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104218/kannur-police"
published_at: "2023-03-21T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641925c095dd0_police.jfif"
keywords: []
---

# പോലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് കാണാതായ യുവതിയെ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **വടകരയിൽ നിന്നും കാണാതായ ഭർതൃമതിയായ യുവതിയെ കണ്ടെത്താൻ സമയോചിതമായ ഇടപെടലുമായി പോലീസ്. കണ്ണൂർ ടൗൺ പോലീസ്, പിങ്ക് പോലീസ്, കൺട്രോൾ റൂം എന്നിവരുടെ സമയോചിതമായ തിരച്ചലിലാണ് യുവതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. അൽപ്പം വൈകിയിരുന്നെങ്കിൽ യുവതി മംഗലാപുരം ഭാഗത്തേക്ക് പോകുമായിരുന്നു. മാനസിക പിരിമുറുക്കത്തിന് ചികിൽസയിലാണ് യുവതി എന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു.യുവതിയെയും ഭർത്താവിനെയും പിങ്ക് പോലീസുകാരായ മഞ്ജുഷ, സൗമ്യ, ബുഷറത്ത് എന്നിവർ ചേർന്ന് വടകരയിലേക്ക് ബസ് കയറ്റി വിട്ടു. വലിയൊരു ദൗത്യം പൂർത്തിയാക്കിയ പോലീസ് തിരികെ സ്റ്റേഷനിലേക്കും മടങ്ങി

## Article Content

**കണ്ണൂർ: **വടകരയിൽ നിന്നും കാണാതായ ഭർതൃമതിയായ യുവതിയെ കണ്ടെത്താൻ സമയോചിതമായ ഇടപെടലുമായി പോലീസ്. കണ്ണൂർ ടൗൺ പോലീസ്, പിങ്ക് പോലീസ്, കൺട്രോൾ റൂം എന്നിവരുടെ സമയോചിതമായ തിരച്ചലിലാണ് യുവതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. അൽപ്പം വൈകിയിരുന്നെങ്കിൽ യുവതി മംഗലാപുരം ഭാഗത്തേക്ക് പോകുമായിരുന്നു. മാനസിക പിരിമുറുക്കത്തിന് ചികിൽസയിലാണ് യുവതി എന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു.യുവതിയെയും ഭർത്താവിനെയും പിങ്ക് പോലീസുകാരായ മഞ്ജുഷ, സൗമ്യ, ബുഷറത്ത് എന്നിവർ ചേർന്ന് വടകരയിലേക്ക് ബസ് കയറ്റി വിട്ടു. വലിയൊരു ദൗത്യം പൂർത്തിയാക്കിയ പോലീസ് തിരികെ സ്റ്റേഷനിലേക്കും മടങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104218/kannur-police)