---
title: "മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള ഇഫ്താർ ടെന്റ് റമളാൻ ഒന്ന് മുതൽ തളിപ്പറമ്പിൽ "
english_title: "Iftar tent "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104190/iftar-tent"
published_at: "2023-03-20T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641886913c6e3_IMG-20230320-WA0087.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള ഇഫ്താർ ടെന്റ് റമളാൻ ഒന്ന് മുതൽ തളിപ്പറമ്പിൽ 

> **Lead Summary:** **തളിപ്പറമ്പ: **മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റിയുടെ കീഴിലുള്ള വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ റമളാൻ ഒന്ന് മുതൽ 30 വരെ ഇഫ്താർ മീറ്റ് സംഘടിപ്പിക്കുവാൻ വൈറ്റ് ഗാർഡ് തളിപറമ്പ മുനിസിപ്പൽ കോർഡിനേറ്റർ ഹനീഫ മദ്രസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.വഴി യാത്രക്കാർക്കും, അതിഥി തൊഴിലാളികൾക്കും നാട്ടുകാർക്കും വേണ്ടി സൈൻ ഹെയ്പർ മാർക്കാറ്റിന്റെ എതിർവശത്താണ് വിപുലമായ രീതിയിൽ ടെന്റ് ഒരുക്കിയിരിക്കുന്നത്.മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡണ്ട് കെ. പി നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് മുനിസിപിൽ ഭാരവാഹികളായ ഷബീർ മുക്കോല , മുട്ട അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ നൗഫൽ CP സ്വാഗതവും അമീൻ അള്ളാംകുളം നന്ദിയും പറഞ്ഞു.ചീഫ് കോർഡിനേറ്ററായി ഹനീഫ മദ്രസ, കോർഡിനേറ്റർമാരായി ഷുഹൈബ് കുപ്പം, ഷക്കീർ പുളിമ്പറമ്പ അഷീർ പി വി തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

## Article Content

**തളിപ്പറമ്പ: **മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റിയുടെ കീഴിലുള്ള വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ റമളാൻ ഒന്ന് മുതൽ 30 വരെ ഇഫ്താർ മീറ്റ് സംഘടിപ്പിക്കുവാൻ വൈറ്റ് ഗാർഡ് തളിപറമ്പ മുനിസിപ്പൽ കോർഡിനേറ്റർ ഹനീഫ മദ്രസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.വഴി യാത്രക്കാർക്കും, അതിഥി തൊഴിലാളികൾക്കും നാട്ടുകാർക്കും വേണ്ടി സൈൻ ഹെയ്പർ മാർക്കാറ്റിന്റെ എതിർവശത്താണ് വിപുലമായ രീതിയിൽ ടെന്റ് ഒരുക്കിയിരിക്കുന്നത്.മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡണ്ട് കെ. പി നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് മുനിസിപിൽ ഭാരവാഹികളായ ഷബീർ മുക്കോല , മുട്ട അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ നൗഫൽ CP സ്വാഗതവും അമീൻ അള്ളാംകുളം നന്ദിയും പറഞ്ഞു.ചീഫ് കോർഡിനേറ്ററായി ഹനീഫ മദ്രസ, കോർഡിനേറ്റർമാരായി ഷുഹൈബ് കുപ്പം, ഷക്കീർ പുളിമ്പറമ്പ അഷീർ പി വി തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104190/iftar-tent)