---
title: "തൃച്ചംബരം ഉത്സവം സമാപിച്ചു "
english_title: "Thrichambaram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104187/thrichambaram"
published_at: "2023-03-20T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641884de3d0a0_IMG-20230320-WA0092.jpg"
keywords: []
---

# തൃച്ചംബരം ഉത്സവം സമാപിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **14 നാൾ നീണ്ട തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവം കൂടിപ്പിരിയൽ ചടങ്ങോടെ സമാപിച്ചു. ഇത്രയും നാൾ ഒന്നിച്ച് ബാലലീലകൾ ആടിയ ശ്രീകൃഷ്ണൻ, പാൽക്കുടം കണ്ട് ജ്യേഷ്ഠനെ വിട്ടുപിരിഞ്ഞ് സ്വന്തം ശ്രീലകത്തേക്കു പോകുന്നതോടെ ബലരാമൻ വേദനയോടെ സ്വന്തം തട്ടകമായ മഴൂരിലേക്ക് തിരിച്ചെഴുന്നള്ളുന്ന ഭക്തിസാന്ദ്രമായ ചടങ്ങാണ് കൂടിപ്പിരിയൽ. വൻ ജനാവലിയാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്.

## Article Content

**തളിപ്പറമ്പ്: **14 നാൾ നീണ്ട തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവം കൂടിപ്പിരിയൽ ചടങ്ങോടെ സമാപിച്ചു. ഇത്രയും നാൾ ഒന്നിച്ച് ബാലലീലകൾ ആടിയ ശ്രീകൃഷ്ണൻ, പാൽക്കുടം കണ്ട് ജ്യേഷ്ഠനെ വിട്ടുപിരിഞ്ഞ് സ്വന്തം ശ്രീലകത്തേക്കു പോകുന്നതോടെ ബലരാമൻ വേദനയോടെ സ്വന്തം തട്ടകമായ മഴൂരിലേക്ക് തിരിച്ചെഴുന്നള്ളുന്ന ഭക്തിസാന്ദ്രമായ ചടങ്ങാണ് കൂടിപ്പിരിയൽ. വൻ ജനാവലിയാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104187/thrichambaram)