---
title: "ഉത്ഘാടനത്തിന്റെ പിറ്റേന്ന് തന്നെ ഗ്രന്ഥാലയത്തിന്റെ ശിലാഫലകം അടിച്ച് തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്"
english_title: "case against congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104044/case-against-congress"
published_at: "2023-03-20T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417ee6539426_news-card.jpg"
keywords: []
---

# ഉത്ഘാടനത്തിന്റെ പിറ്റേന്ന് തന്നെ ഗ്രന്ഥാലയത്തിന്റെ ശിലാഫലകം അടിച്ച് തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ശനിയാഴ്ച ഉത്ഘാടനം ചെയ്ത ഗ്രന്ഥാലയത്തിന്റ ശിലാഫലകം ഞായറാഴ്ച അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ട് പേർക്കെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത് കൂവേരി, സജിനേഷ് പട്ടത്താരി എന്നിവര്‍ക്കെതിരെ എ പി കെ വത്സന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി കൊട്ടക്കാനത്തെ സുഭാഷ് സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടന ശിലാഫലകമാണ് തകര്‍ത്തത്. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റും മുന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായ ഡോ.പി.പി.ബാലനാണ് നിര്‍വ്വഹിച്ചത്. ഇതിന്റെ ശിലാഫലകമാണ് ഞായറാഴ്ച്ച വൈകുന്നേരംമൂന്നരയോടെ തകര്‍ക്കപ്പെട്ടത്. നേരത്തെ ഉണ്ടായിരുന്ന കമ്മറ്റിയില്‍ നിന്ന് പിന്നീട് വിട്ടുനിന്നിരുന്ന സജിനേഷും ശ്രീജിത്തും ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനം നടത്തിയാല്‍ ഫലകം തകര്‍ക്കുമെന്ന് നേരത്തെ ഭീഷണിമുഴക്കിയിരുന്നതായും വായനശാല പ്രസിഡന്റ് പറഞ്ഞു. വായനശാല നിര്‍മ്മാണത്തില്‍ സജീവമായി പ്രവര്‍ത്തിച്ച തങ്ങളെ അവഗണിച്ചതിലും നിര്‍മ്മാണത്തിന്റെ കണക്ക് പറയാത്ത വിരോധത്തിലുമാണ് ഫലകം തകര്‍ക്കാന്‍ കാരണമെന്നും പറയുന്നു. പതിനായിരം രൂപയോളം നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.

## Article Content

**തളിപ്പറമ്പ്: **ശനിയാഴ്ച ഉത്ഘാടനം ചെയ്ത ഗ്രന്ഥാലയത്തിന്റ ശിലാഫലകം ഞായറാഴ്ച അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ട് പേർക്കെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത് കൂവേരി, സജിനേഷ് പട്ടത്താരി എന്നിവര്‍ക്കെതിരെ എ പി കെ വത്സന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി കൊട്ടക്കാനത്തെ സുഭാഷ് സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടന ശിലാഫലകമാണ് തകര്‍ത്തത്. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റും മുന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായ ഡോ.പി.പി.ബാലനാണ് നിര്‍വ്വഹിച്ചത്. ഇതിന്റെ ശിലാഫലകമാണ് ഞായറാഴ്ച്ച വൈകുന്നേരംമൂന്നരയോടെ തകര്‍ക്കപ്പെട്ടത്. നേരത്തെ ഉണ്ടായിരുന്ന കമ്മറ്റിയില്‍ നിന്ന് പിന്നീട് വിട്ടുനിന്നിരുന്ന സജിനേഷും ശ്രീജിത്തും ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനം നടത്തിയാല്‍ ഫലകം തകര്‍ക്കുമെന്ന് നേരത്തെ ഭീഷണിമുഴക്കിയിരുന്നതായും വായനശാല പ്രസിഡന്റ് പറഞ്ഞു. വായനശാല നിര്‍മ്മാണത്തില്‍ സജീവമായി പ്രവര്‍ത്തിച്ച തങ്ങളെ അവഗണിച്ചതിലും നിര്‍മ്മാണത്തിന്റെ കണക്ക് പറയാത്ത വിരോധത്തിലുമാണ് ഫലകം തകര്‍ക്കാന്‍ കാരണമെന്നും പറയുന്നു. പതിനായിരം രൂപയോളം നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104044/case-against-congress)