---
title: "പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് മഠം തട്ട് റോഡ് നവീകരണ പ്രവർത്തി ഉടൻ ആരംഭിക്കണം : തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി"
english_title: "thiruvattoor congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104030/thiruvattoor-congress"
published_at: "2023-03-20T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417d98605bac_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് മഠം തട്ട് റോഡ് നവീകരണ പ്രവർത്തി ഉടൻ ആരംഭിക്കണം : തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **പരിയാരം :**കോടികളുടെ പ്രഖ്യാപനം നടത്തി വർഷങ്ങൾ കഴിഞ്ഞ പൊന്നുരുക്കി പാറ - കാരക്കുണ്ട് മഠത്തട്ട്റോഡിന്റെ നവീകരണ പ്രവർത്തി ഉടൻ ആരംഭിക്കണമെന്ന് പരിയാരം മണ്ഡലം തിരുവട്ടൂർ ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി എം അൽഅമീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് സെകട്ടറി പി. ആനന്ദകുമാർ , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , വി.വി.സി ബാലൻ, ടി. ശ്രീജേഷ്, ടി. റീന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.റീന (പ്രസിഡണ്ട് ) ടി.ശ്രീജേഷ് (വൈസ് പ്രസിഡണ്ട് ) ടി.ജയേഷ് (ജനറൽ സെക്രട്ടറി) കെ ടി വി മനോഹരൻ (സെക്രട്ടറി ) സി. ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

## Article Content

**പരിയാരം :**കോടികളുടെ പ്രഖ്യാപനം നടത്തി വർഷങ്ങൾ കഴിഞ്ഞ പൊന്നുരുക്കി പാറ - കാരക്കുണ്ട് മഠത്തട്ട്റോഡിന്റെ നവീകരണ പ്രവർത്തി ഉടൻ ആരംഭിക്കണമെന്ന് പരിയാരം മണ്ഡലം തിരുവട്ടൂർ ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി എം അൽഅമീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് സെകട്ടറി പി. ആനന്ദകുമാർ , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , വി.വി.സി ബാലൻ, ടി. ശ്രീജേഷ്, ടി. റീന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.റീന (പ്രസിഡണ്ട് ) ടി.ശ്രീജേഷ് (വൈസ് പ്രസിഡണ്ട് ) ടി.ജയേഷ് (ജനറൽ സെക്രട്ടറി) കെ ടി വി മനോഹരൻ (സെക്രട്ടറി ) സി. ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104030/thiruvattoor-congress)