---
title: "ചെറുക്കള- ബാവുപറമ്പ്- മയ്യിൽ വിമാനത്താവള ലിങ്ക് റോഡ് പ്രവൃത്തിക്കായി വിദഗ്ധ സമിതി രൂപവത്കരിച്ചു"
english_title: "road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/103912/road"
published_at: "2023-03-19T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416c0ead80cc_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ചെറുക്കള- ബാവുപറമ്പ്- മയ്യിൽ വിമാനത്താവള ലിങ്ക് റോഡ് പ്രവൃത്തിക്കായി വിദഗ്ധ സമിതി രൂപവത്കരിച്ചു

> **Lead Summary:** **മയ്യിൽ: **സാമൂഹിക ആഘാത പഠനം പൂർത്തിയായ ചെറുക്കള- ബാവുപറമ്പ്- മയ്യിൽ വിമാനത്താവള ലിങ്ക് റോഡ് പ്രവൃത്തിക്കായി വിദഗ്ധ സമിതി രൂപവത്കരിച്ചു. കിഫ്ബി പ്രതിനിധികൾ, ബന്ധപ്പെട്ട പഞ്ചായത്തിലെ ജനപ്രതിനിധികൾ, രണ്ട് വിദഗ്ധർ എന്നിവരാണ് സമിതിയിലുള്ളത്. വിമാനത്താവള ലിങ്ക് റോഡിന് 6.98 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് സമിതി കളക്ടർക്ക് കൈമാറും. സർക്കാർ തീരുമാനത്തിന് ശേഷം ഭൂമി ഏറ്റെടുക്കുന്നതിന് പ്രാഥമിക വിജ്ഞാപനം ഇറക്കും. മയ്യിൽ, കൂടാളി, കീഴല്ലൂർ, കുറുമാത്തൂർ, ആന്തൂർ, കയരളം, കുറ്റ്യാട്ടൂർ, മാണിയൂർ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടത്. കിഫ്ബിയിൽ നിന്ന് 293 കോടി രൂപയുടെ സാമ്പത്തിക അനുമതി നേരത്തേ ലഭിച്ചിരുന്നു. ഇതിൽ 163 കോടി രൂപ സ്ഥലമേറ്റെടുപ്പിനാണ്. 13.6 മീറ്റർ വീതിയിൽ 25 കിലോമീറ്ററാണ് റോഡിന്റെ നീളം. ഉദ്യോഗസ്ഥ സംഘം റോഡ് കടന്ന് പോകുന്ന പ്രദേശം അതിരിട്ടു തിരിച്ചിട്ടുണ്ട്.

## Article Content

**മയ്യിൽ: **സാമൂഹിക ആഘാത പഠനം പൂർത്തിയായ ചെറുക്കള- ബാവുപറമ്പ്- മയ്യിൽ വിമാനത്താവള ലിങ്ക് റോഡ് പ്രവൃത്തിക്കായി വിദഗ്ധ സമിതി രൂപവത്കരിച്ചു. കിഫ്ബി പ്രതിനിധികൾ, ബന്ധപ്പെട്ട പഞ്ചായത്തിലെ ജനപ്രതിനിധികൾ, രണ്ട് വിദഗ്ധർ എന്നിവരാണ് സമിതിയിലുള്ളത്. വിമാനത്താവള ലിങ്ക് റോഡിന് 6.98 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് സമിതി കളക്ടർക്ക് കൈമാറും. സർക്കാർ തീരുമാനത്തിന് ശേഷം ഭൂമി ഏറ്റെടുക്കുന്നതിന് പ്രാഥമിക വിജ്ഞാപനം ഇറക്കും. മയ്യിൽ, കൂടാളി, കീഴല്ലൂർ, കുറുമാത്തൂർ, ആന്തൂർ, കയരളം, കുറ്റ്യാട്ടൂർ, മാണിയൂർ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടത്. കിഫ്ബിയിൽ നിന്ന് 293 കോടി രൂപയുടെ സാമ്പത്തിക അനുമതി നേരത്തേ ലഭിച്ചിരുന്നു. ഇതിൽ 163 കോടി രൂപ സ്ഥലമേറ്റെടുപ്പിനാണ്. 13.6 മീറ്റർ വീതിയിൽ 25 കിലോമീറ്ററാണ് റോഡിന്റെ നീളം. ഉദ്യോഗസ്ഥ സംഘം റോഡ് കടന്ന് പോകുന്ന പ്രദേശം അതിരിട്ടു തിരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/103912/road)