---
title: "സംസ്ഥാന സർക്കാരിന്റെ ഉജ്‌ജ്വല ബാല്യം പുരസ്കാരം കെ.വി. മെസ്നക്ക്  "
english_title: "State Government's Outstanding Child Award Mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10388/state-governments-outstanding-child-award-mesna"
published_at: "2021-11-13T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f456949cb8_news card web.jpg"
keywords: []
---

# സംസ്ഥാന സർക്കാരിന്റെ ഉജ്‌ജ്വല ബാല്യം പുരസ്കാരം കെ.വി. മെസ്നക്ക്  

> **Lead Summary:** **കണ്ണൂർ: **കുട്ടികൾക്കായി കേരള സംസ്ഥാന സർക്കാറിന്റെ വനിതാ ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ 2020 ലെ ഉജ്‌ജ്വല ബാല്യം പുരസ്ക്കാരം കെ.വി മെസ്നക്ക് ലഭിച്ചു.

## Article Content

**കണ്ണൂർ: **കുട്ടികൾക്കായി കേരള സംസ്ഥാന സർക്കാറിന്റെ വനിതാ ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ 2020 ലെ ഉജ്‌ജ്വല ബാല്യം പുരസ്ക്കാരം കെ.വി മെസ്നക്ക് ലഭിച്ചു.

കല,സാഹിത്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 6 നും 18നും ഇടയിൽ പ്രായമുള്ളവർക്കായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ 25000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.

മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്ക്കാരം ഉൾപ്പെടെ നിരവധി സാഹിത്യ നേട്ടങ്ങൾ കൈവരിച്ച മെസ്ന തളിപറമ്പ ടാഗോർ വിദ്യാനികേതൻ ഗവ: ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയും കുറുമാത്തൂർ സ്വദേശിയുമാണ്.

ടാഗോർ വിദ്യാനികേതൻ ഗവ: ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.വി മെസ്മറി ന്റെയും കൊയ്യം ഗവ: ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ കെ.കെ ബീനയുടേയും മകളാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10388/state-governments-outstanding-child-award-mesna)